മഴക്കെടുതി; തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് വേണ്ടി താത്ക്കാലിക ഷെല്‍ട്ടര്‍ 

മഴക്കടുതി തുടരുന്ന തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് വേണ്ടി താത്ക്കാലിയ ഷെല്‍ട്ടര്‍ ആരംഭിച്ച് ശിശുക്ഷേമ സമിതി
ചിത്രം: എക്‌സ്
ചിത്രം: എക്‌സ്

തിരുവനന്തപുരം: മഴക്കടുതി തുടരുന്ന തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് വേണ്ടി താത്ക്കാലിയ ഷെല്‍ട്ടര്‍ ആരംഭിച്ച് ശിശുക്ഷേമ സമിതി. ജില്ലയില്‍ വീടുകളില്‍ താമസിപ്പിക്കാന്‍ പറ്റാത്ത കുട്ടികള്‍ക്ക് തൈക്കാട് സമിതി ആസ്ഥാനത്ത് താത്ക്കാലിക ഷെല്‍ട്ടര്‍ ഒരുക്കിയതായി ശിശുക്ഷേമ സമിതി അറിയിച്ചു. 

ആറ് വയസിന് താഴെയുള്ള കുട്ടികളെ സമിതി ശിശുപരിചരണ കേന്ദത്തിലും ആറ് വയസ് മുതല്‍ പതിനെട്ട് വയസ് വരെയുള്ള പെണ്‍കുട്ടികളെ വീട് - ബാലിക മന്ദിരത്തിലും പാര്‍പ്പിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെകട്ടറി ജിഎല്‍. അരുണ്‍ ഗോപി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ചൈള്‍ഡ്  ഹെല്‍പ്പ് ലൈന്‍  ടോള്‍ പ്രീ നമ്പര്‍ 1517-ല്‍ ബന്ധപ്പെടാവുന്നതാണ്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com