'അങ്ങോട്ടേക്ക് ഒരു ധാരയുമില്ല; ഇങ്ങോട്ടു വല്ലതുമുണ്ടോ എന്ന് പിണറായിയോട് ചോദിക്കണം'

ദേവഗൗഡ പറഞ്ഞിരിക്കുന്നത് പിണറായി വിജയനെക്കുറിച്ചല്ലേ?
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം: ബിജെപിക്ക് പിണറായി വിജയനുമായി ഒരു അന്തര്‍ധാരയുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബിജെപിയുമായി പിന്തുണയുണ്ടാക്കിയതില്‍ പിണറായി വിജയന്റെ സമ്മതമുണ്ടായിരുന്നു എന്ന ദേവഗൗഡയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ദേവഗൗഡ പറഞ്ഞിരിക്കുന്നത് പിണറായി വിജയനെക്കുറിച്ചല്ലേ?. അദ്ദേഹമാണ് പ്രതികരിക്കേണ്ടത്. അറിയാത്ത കാര്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിയില്ല. ദേവഗൗഡ എന്തു പറഞ്ഞു എന്നു വ്യക്തമാക്കേണ്ടത് പിണറായി വിജയനാണ്. അതില്‍ മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടോയെന്ന് തോന്നുന്നില്ല. 

ഞങ്ങള്‍ക്ക് അങ്ങോട്ടേക്ക് ഒരു ധാരയുമില്ല. ബിജെപിക്ക് പിണറായി വിജയനുമായിട്ടോ, സിപിഎമ്മുമായിട്ടോ ഒരു അന്തര്‍ധാരയുമില്ല. ഇങ്ങോട്ടു വല്ലതുമുണ്ടോ എന്ന് പിണറായി വിജയനോട് ചോദിക്കണം. രണ്ടാം പിണറായി സര്‍ക്കാര്‍ ബിജെപിയുടെ കുട്ടിയാണെന്ന ആരോപണം, രാഷ്ട്രീയമായ പ്രസ്താവന മാത്രമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com