പട്രോളിംഗിനിടെ എസ്‌ഐയെ ആക്രമിച്ച കേസ്:  ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍

ഞായറാഴ്ച പുലര്‍ച്ചെയാണ് എസ്‌ഐ അനൂപിനു നേരെ ആക്രമണം ഉണ്ടായത്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

കാസര്‍കോട്: പട്രോളിംഗിനിടെ എസ്‌ഐയെയും സംഘത്തെയും ആക്രമിച്ച കേസില്‍ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗമായ മുസ്ലിം ലീഗ് നേതാവ് അബ്ദുള്‍ റഹ്മാന്‍ ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് എസ്‌ഐക്കു നേരെ ആക്രമണം ഉണ്ടായത്.

കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസുകാരെ അഞ്ചംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മഞ്ചേശ്വരം എസ്ഐ പി അനൂപിന്റെ കൈക്ക് പരിക്കേറ്റിരുന്നു. 

ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടാണ് പൊലീസ് സ്ഥലത്തെത്തിയത്. ആളുകളോട് പിരിഞ്ഞു പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിന് കൂട്ടാക്കാതിരുന്ന സംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ആക്രമിക്കുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com