ബാലഭാസ്കറിന്റെ മരണത്തിൽ ​ഗൂഢാലോചന വാദം തള്ളി സിബിഐ, അപകടകാരണം ഡ്രൈവറുടെ അശ്രദ്ധ: കോടതിയെ അറിയിച്ചു

വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണ് മരണകാരണമായത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ
ബാലഭാസ്കർ/ഫയല്‍ ചിത്രം
ബാലഭാസ്കർ/ഫയല്‍ ചിത്രം

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്ന വാദം തള്ളി സിബിഐ. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണ് മരണകാരണമായത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇക്കാര്യം സിബിഐ സംഘം ഹൈക്കോടതിയെ അറിയിച്ചു. 

ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായപ്പോൾ ഡ്രൈവർ അർജുൻ നാരായണൻ അമിതവേ​ഗതയിലായിരുന്നു വണ്ടിയോടിച്ചിരുന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്ന് കോടതിയിൽ വ്യക്തമാക്കി. കേസിന്റെ വിചാരണ തുടരാൻ അനുവദിക്കണമെന്നും മൂന്ന് സാക്ഷികളെ ഇതുവരെ വിസ്തരിച്ചതായും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ഉണ്ണി കോടതിയെ സമീപിച്ചതിനു പിന്നാലെ  കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. 

2018 സെപ്റ്റംബർ 24നാണ് ദാരുണമായ അപകടം നടക്കുന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചയ്ക്കു പോയി മടങ്ങും വഴി  തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. രണ്ടു വയസുകാരിയായ മകൾ അപ്പോൾ തന്നെ മരിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ബാലഭാസ്കർ മരണത്തിന് കീഴടങ്ങുന്നത്. മുന്‍സീറ്റിലായിരുന്നു മകളും ബാലഭാസ്‌കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com