ഭാര്യയുടെ മര്‍ദ്ദന പരാതി; അന്വേഷിക്കാന്‍ എത്തിയ പൊലീസിന് നേരെ ആക്രമണം, മൂന്ന് പൊലീസുകാര്‍ ആശുപത്രിയില്‍ 

കൊയിലാണ്ടി മാടാക്കരയില്‍ പൊലീസിന് നേരെ ആക്രമണം
മര്‍ദ്ദനമേറ്റ പൊലീസുകാരന്‍, ടിവി ദൃശ്യം
മര്‍ദ്ദനമേറ്റ പൊലീസുകാരന്‍, ടിവി ദൃശ്യം

കോഴിക്കോട്: കൊയിലാണ്ടി മാടാക്കരയില്‍ പൊലീസിന് നേരെ ആക്രമണം. മര്‍ദ്ദിച്ചു എന്ന ഭാര്യയുടെ പരാതിയില്‍ അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് പ്രതി പൊലീസിനെ ആക്രമിച്ചത്. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതി അബ്ദുള്‍ റൗഫ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് സംഭവം. അബ്ദുള്‍ റൗഫ് സ്ഥിരമായി ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കാറുണ്ട്. ഇന്നലെയും മര്‍ദ്ദിച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കിയതായാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. ഇത് അന്വേഷിക്കാന്‍ എത്തിയ പൊലീസുകാര്‍ക്ക് നേരെയാണ് പ്രതി അക്രമാസക്തനായത്. മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.

എഎസ്‌ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മാടാക്കരയിലുള്ള വീട്ടില്‍ അന്വേഷിക്കാന്‍ എത്തിയത്. 
വടി കൊണ്ടുള്ള അടിയേറ്റ് വിനോദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വിനോദ് അടക്കം മൂന്ന് പൊലീസുകാരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതി സ്വയം തല ഭിത്തിയില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ശേഷം ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഞ്ചാവ് കേസുകളില്‍ അടക്കം പ്രതിയാണ് അബ്ദുള്‍ റൗഫ് എന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com