'ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ അവകാശമുണ്ട്';കോന്നി താലൂക്ക് ഓഫീസിലെ വിനോദയാത്ര, ന്യായീകരിച്ച് കാനം, സിപിഎമ്മും സിപിഐയും രണ്ടുതട്ടില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2023 03:41 PM |
Last Updated: 11th February 2023 03:41 PM | A+A A- |

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍
തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയതിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അവധി എടുക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ട്. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ല. സര്‍വീസ് വിഷയമാണ്. എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്ന് കാനം പറഞ്ഞു.
ജീവനക്കാരുടെ യാത്രയെ വിമര്‍ശിച്ച കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറിന് എതിരെ സിപിഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആര്‍ ഗോപിനാഥന്‍ പറഞ്ഞു. തഹസില്‍ദാരുടെ കസേരയില്‍ എംഎല്‍എ ഇരുന്നത് ശരിയായില്ല. എംഎല്‍എയുടേത് അപക്വമായ നടപടി ആയിരുന്നു. റവന്യു വകുപ്പിലും സര്‍ക്കാരിലും എന്തോ കുഴപ്പമുണ്ടെന്ന തരത്തില്‍ ചിത്രീകരിക്കുന്നതായിരുന്നു എംഎല്‍എയുടെ സമീപനം. സിപിഐയുടെ പ്രതിഷേധം സിപിഎമ്മിനേയും മുന്നണിയേയും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, താലൂക്ക് ഓഫീസ് ജീവനക്കാരുടെ കൂട്ട അവധി അംഗീകരിക്കാനാകില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. എംഎല്‍എയുടേത് ശരിയായ ഇടപെടലാണ്. എംഎല്‍എയുടെ പദവി എഡിഎമ്മിനും മുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്രയ്ക്കു പോയതില്‍, എഡിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെയു ജനീഷ് കുമാര്‍ എംഎല്‍എ രംഗത്തുവന്നിരുന്നു. ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എഡിഎം സ്വീകരിക്കുന്നതെന്ന് ജനീഷ് കുമാര്‍ പറഞ്ഞു. പ്രശ്നത്തില്‍ ഇടപെട്ട തന്നെ അധിക്ഷേപിക്കുന്ന വിധമാണ് എഡിഎം പെരുമാറിയതെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും ജനീഷ് കുമാര്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ ലോറിക്കടിയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍; മാറ്റിക്കിടത്തി ഡ്രൈവര്‍ സ്ഥലംവിട്ടു; അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ