മുഖ്യമന്ത്രിക്ക് നേരെ ഇന്നും കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധം

By സമകാലികമലയാളം ഡെസ്ക്  |   Published: 21st February 2023 08:58 AM  |  

Last Updated: 21st February 2023 08:58 AM  |   A+A-   |  

youth_congress_black_flag

ഫയല്‍ ചിത്രം

 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ വെച്ചാണ് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. 

കെഎസ് യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന്‍ പാലാട്, റിജിന്‍രാജ്, അക്ഷിന്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ചത്. 

വീട്ടില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്നലെയും കണ്ണൂരിലും കാസര്‍കോടും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കോഴിക്കോട് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: രണ്ടു പേര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ