ബൈക്കില്‍ കാര്‍ ഇടിച്ചു; തെറിച്ച് റോഡിലേക്ക്; വീട്ടമ്മ ബസിന് അടിയില്‍പ്പെട്ട് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 03rd January 2023 11:53 AM |
Last Updated: 03rd January 2023 11:53 AM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: പാലക്കാട് വീട്ടമ്മ ബസിന് അടിയില്‍പ്പെട്ട് മരിച്ചു. പാലക്കാട് താരേക്കാടില്‍ കാര്‍ ബൈക്കില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൊട്ടേക്കാട് സ്വദേശിനി ഓമന ( 53) ആണ് മരിച്ചത്. പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയിലാണ്.
ബൈക്കില്‍ കാര്‍ ഇടിച്ചതിനെത്തുടര്‍ന്ന് ഓമനയും ഭര്‍ത്താവും ബസിന് അടിയിലേക്ക് വീണു. വീട്ടമ്മയുടേ ദേഹത്തേക്ക് ബസ് കയറുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
നിയമത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നു; ഗവര്‍ണര്‍ക്കെതിരെ എം വി ഗോവിന്ദന്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ