മുന്‍ ചെയര്‍പേഴ്‌സണ്‍ അനുകൂലിച്ചു; തിരുവല്ല നഗരസഭ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2023 01:57 PM  |  

Last Updated: 06th March 2023 01:57 PM  |   A+A-   |  

thiruvalla

തിരുവല്ല നഗരസഭ

 

പത്തനംതിട്ട: തിരുവല്ല നഗരസഭ ഭരണം തിരിച്ചു പിടിച്ച് യുഡിഎഫ്. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ അനു ജോര്‍ജ് 15-ന് എതിരെ 17 വോട്ടുകള്‍ക്ക് വിജയിച്ചു. 39അംഗ കൗണ്‍സിലില്‍ 32 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 17 പേര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. 15 പേര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിന്റ ജേക്കബ് വഞ്ചിപ്പാലത്തിന് വോട്ട് ചെയ്തു. ബിജെപിയിലെ ആറ് അംഗങ്ങളും എസ്ഡിപിഐ അംഗവും വോട്ടിങ്ങില്‍ നിന്നും വിട്ടുനിന്നു.

എല്‍ഡിഎഫിന്റെ പിന്തുണയോടെ വിജയിച്ച ശാന്തമ്മ വര്‍ഗീസ് രാജിവച്ച സാഹചര്യത്തിലാണ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടന്നത്. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൗണ്‍സില്‍ ഹാളില്‍ എത്തി അനു ജോര്‍ജിനെ അഭിനന്ദിച്ചു. മുന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശാന്തമ്മ വര്‍ഗീസ് യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 'വാര്‍ത്താ സംപ്രേഷണ ജോലിക്കിടെ കൊലപ്പെടുത്തിയാല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുമോ?';റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ