കൂടത്തായി കേസ്;  മാധ്യമങ്ങള്‍ കോടതി വളപ്പില്‍ കയറുന്നതിന് വിലക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2023 07:40 PM  |  

Last Updated: 07th March 2023 07:40 PM  |   A+A-   |  

jolly-1

ജോളി /ഫയല്‍ ചിത്രം

 

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസ് പരിഗണിക്കുമ്പോള്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഒന്നാംപ്രതി ജോളിയുടെ പരാതിയിലാണ് വിചാരണക്കോടതിയുടെ നടപടി. നാളെമുതല്‍ കൂടത്തായി കേസ് പരിഗണിക്കുമ്പോള്‍ മാധ്യമങ്ങള്‍ നാളെ മുതല്‍ കോടതി വളപ്പില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സ്വകാര്യതയെ ഹനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്. 

കൂടത്തായി കൂട്ടക്കൊല കേസുകളിലെ റോയ് തോമസ് വധക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് മുതല്‍ ആരംഭിച്ചിരുന്നു. ഇന്ന് റോയ് തോമസിന്റെ സഹോദരിയുടെ വിസ്താരമാണ് നടന്നത്. 

മൊത്തം 158 സാക്ഷികള്‍ക്ക് വിവിധ ദിവസങ്ങളില്‍ ഹാജരാകാനായി സമന്‍സ് അയച്ചിട്ടുണ്ട്. അതേസമയം, വിചാരണാ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യ പ്രതി ജോളി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  വര്‍ക്കലയില്‍ പാരാഗ്ലൈഡിങ്ങിനിടെ രണ്ടുപേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ