ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം തട്ടി; കാട്ടില്‍ ഏറുമാടം കെട്ടി താമസം, 'റെമോ' അരുണ്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2023 07:42 PM |
Last Updated: 08th March 2023 07:42 PM | A+A A- |

അറസ്റ്റിലായ അരുണ്‍
തിരുവനന്തപുരം: പാലോട് ഓട്ടോറിക്ഷ ഡ്രൈവറായ വയോധികനെ ആക്രമിച്ച് പണം പിടിച്ചു പറിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അടുത്തിടെ പൊലീസിന്റെ കരുതല്‍ തടങ്കലില്‍ നിന്ന് പുറത്ത് ഇറങ്ങിയ റെമോ എന്ന് വിളിക്കുന്ന അരുണ്‍ (24) നെയാണ് പാലോട് പൊലീസ് പിടികൂടിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഉള്‍വനത്തില്‍ ഏറുമാടം കെട്ടി ഒളിവില്‍ താമസിച്ചു വരികയായിരുന്നു അരുണ്‍. ഓട്ടോറിക്ഷാ ഡ്രൈവറായ ഊളന്‍കുന്ന് ആലംപ്പാറ കോനത്തു വീട്ടില്‍ സുരേന്ദ്രനെ (73) ആക്രമിച്ച് പണം തട്ടിയത് കേസില്‍ ആണ് അരുണ്‍ പിടിയിലായത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സുരേന്ദ്രനെ ഊളന്‍കുന്ന് എന്ന സ്ഥലത്ത് വച്ച് പിന്തുടര്‍ന്ന് വന്ന അരുണ്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ പോക്കറ്റ് വലിച്ചു കീറി അതില്‍ ഉണ്ടായിരുന്ന രണ്ടായിരം രൂപ പിടിച്ച് പറിക്കുകയായിരുന്നുവെന്ന് പാലോട് പൊലീസ് പറഞ്ഞു.
സുരേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാലോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരുണിനെ പിടികൂടുന്നത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'ചെറിയ മാറ്റം വരുത്തിയാൽ സ്ത്രീ ശബ്ദമായേനെ'; മൈക്ക് ഓപ്പറേറ്റർക്ക് ശകാരം, എംവി ഗോവിന്ദന് എതിരെ ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷൻ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ