ആനയിറങ്കൽ ഡാം ഇന്ന് തുറന്നുവിടും, പന്നിയാർ പുഴയുടെ ഇരുകരയിലുമുള്ളവർ ജാഗ്രത പാലിക്കുക
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th March 2023 08:19 AM |
Last Updated: 09th March 2023 08:19 AM | A+A A- |

ആനയിറങ്കൽ ഡാം/ വിഡിയോ സ്ക്രീൻഷോട്ട്
ഇടുക്കി; ആനയിറങ്കൽ ഡാം ഇന്ന് തുറക്കും. രാവിലെ 11.30 മുതൽ ആനയിറങ്കൽ ഡാമിൽ നിന്ന് 11.57 ക്യൂമെക്സ് എന്നതോതിൽ ജലം പന്നിയാർ പുഴയിലേക്ക് ഒഴുക്കിവിടുക. പന്നിയാർ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഡാം തുറക്കുന്നത്.
പന്നിയാർ പുഴയുടെ ഇരുകരകളിലും താമസിക്കുന്ന പൂപ്പാറ, രാജകുമാരി, രാജാക്കാട്, സേനാപതി എന്നിവിടങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ