പെട്രോളുമായി സിബിമോളുടെ വീട്ടിലെത്തി: കൊല്ലത്ത് യുവാവും യുവതിയും തീകൊളുത്തി മരിച്ച നിലയിൽ

സിബിമോളുടെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: യുവാവും യുവതിയും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ. കൊല്ലം അഞ്ചലിലാണ് സംഭവമുണ്ടായത്. തടിക്കാട് പൂണച്ചുൽവീട്ടിൽ സിബിമോൾ (37) പാങ്ങരംവീട്ടിൽ ബിജു (47) എന്നിവരാണ് മരിച്ചത്. സിബിമോളുടെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം
കെഎസ്എഫ്ഇ ഓഫിസിൽ കയറി യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരി ഭർത്താവ് പിടിയിൽ

വിവാഹിതരായ ഇരുവരും കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. വൈകിട്ട് ആറരയോടെയാണ് ബിജു പെട്രോളുമായി സിബിമോളുടെ വീട്ടിലെത്തിയത്. മുറിയിൽ വച്ച് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് ബിജുവും പെട്രോളൊഴിച്ചു തീകൊളുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവം നടക്കുമ്പോൾ സിബിമോളുടെ വീട്ടിൽ ജോലിക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ ട്യൂഷനു പോയിരുന്നു. മരിച്ച സിബിമോളുടെ ഭർത്താവ് വിദേശത്താണ്. ഇരുവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com