വാതില്‍പ്പടിയിലിരുന്ന് യാത്ര; ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കാല്‍കുടുങ്ങി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

അമൃത എക്‌സ്പ്രസ് ഒല്ലൂര്‍ സ്‌റ്റേഷനിലൂടെ കടന്നുപോകുമ്പോള്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കാലുകുടുങ്ങി രണ്ടുവിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്ക്. ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ട്രെയിനിന്റെ ചവിട്ടു പടിയിലിരുന്ന് കാല്‍ താഴേക്ക് ഇട്ട് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.  അമൃത എക്‌സ്പ്രസ് ഒല്ലൂര്‍ സ്‌റ്റേഷനിലൂടെ കടന്നുപോകുമ്പോള്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.

ട്രെയിനിന്റെ വാതില്‍പ്പടിയില്‍ കാല്‍പുറത്തേക്കിട്ട് ഇരിക്കുകയായിരുന്നു ഇരുവരും. അമൃത എക്‌സ്പ്രസിന് ഒല്ലൂരില്‍ സ്‌റ്റോപ്പില്ലായിരുന്നു. എന്നാല്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള ട്രാക്കിലൂടെ കടന്നുപോകുകയായിരുന്നു. ഇതോടെ ട്രെയിനിനും പ്ലാറ്റഫോമിനും ഇടയില്‍ ഇരുവരുടെയും കാല്‍ കുടുങ്ങുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ഇരുവരേയും ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സക്കായി എറണാകുളത്തേക്കും കൊണ്ടുപോയി. സുഹൃത്തുക്കള്‍ക്ക് ഒപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com