ഓണ്‍ലൈനായി അംഗീകാരം നല്‍കി ഗവര്‍ണര്‍; നിയമസഭ ബജറ്റ് സമ്മേളനം 25 മുതല്‍

നിയമസഭാ സമ്മേളനം തുടങ്ങുന്ന 25നു നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിന് ഗവര്‍ണറെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫയല്‍/ പിടിഐ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫയല്‍/ പിടിഐ

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം നയപ്രഖ്യാപനത്തോടെ ഈ മാസം 25 മുതല്‍ വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭായോഗം നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ഓണ്‍ലൈന്‍ ആയാണ് അംഗീകാരം നല്‍കിയത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കൊച്ചിയിലും തൃശൂരും നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുത്ത ശേഷംമാത്രമാണ് ഗവര്‍ണര്‍ തലസ്ഥാനത്ത് തിരിച്ചെത്തുകയുള്ളൂ. നിയമസഭാ സമ്മേളനം തുടങ്ങുന്ന 25നു നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിന് ഗവര്‍ണറെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. 

18നു ശേഷം സ്പീക്കര്‍ നേരിട്ടെത്തി ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബജറ്റ് അവതരിപ്പിക്കുന്ന തീയതി അടക്കം നിയമസഭ കാര്യപരിപാടിയില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം നിയമസഭയുടെ കാര്യോപദേശക സമിതി ചര്‍ച്ച ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com