ജോലിസ്ഥലത്തെ സാമ്പത്തിക തിരിമറി കണ്ടെത്തി; ഷാര്‍ജയില്‍ മലയാളിയുടെ കൊലപാതകത്തിന് പിന്നില്‍?

36 വര്‍ഷമായി ദുബായിലെ ടി സിങ് ട്രേഡിങ് എല്‍എല്‍സിയിലെ പിആര്‍ഒ ആയിരുന്നു അനില്‍
അനില്‍ കുമാര്‍ വിന്‍സന്റ്
അനില്‍ കുമാര്‍ വിന്‍സന്റ്

തിരുവനന്തപുരം: ഷാര്‍ജയില്‍ മലയാളിയെ കൊലപ്പെടുത്തിയത് പ്രതികളുടെ സാമ്പത്തിക തിരിമറി കണ്ടെത്തിയതലനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റ് (60)നെയാണ് പാകിസ്ഥാന്‍ സ്വദേശികളായ തട്ടിക്കൊണ്ട് പോയി കുഴിച്ചുമൂടിയത്.

36 വര്‍ഷമായി ദുബായിലെ ടി സിങ് ട്രേഡിങ് എല്‍എല്‍സിയിലെ പിആര്‍ഒ ആയിരുന്നു അനില്‍. ദുബായ് ടെക്‌സ്‌റ്റൈല്‍ സിറ്റിക്കകത്തെ വെയര്‍ ഹൗസിലായിരുന്നു കൊലപാതകം. പ്രതികളും ഇതേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.

അനില്‍ കുമാര്‍ വിന്‍സന്റ്
കഥകളി മേള ആചാര്യന്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ അന്തരിച്ചു

അനിലിന്റെ മൂത്ത സഹോദരന്‍ അശോക് കുമാര്‍ വിന്‍സന്റ് ഇതേ കമ്പനിയില്‍ ഫിനാന്‍സ് മാനേജറാണ്. ഇദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ജോലി സംബന്ധമായ ആവശ്യത്തിന് ഈ മാസം 2ന് സഹപ്രവര്‍ത്തകനായ പാകിസ്ഥാന്‍ പൗരന്റെയും ഇയാള്‍ സഹായത്തിനു വിളിച്ച മറ്റൊരു പാക്കിസ്ഥാന്‍കാരന്റെയും കൂടെ അനില്‍ ദുബായ് ടെക്‌സ്‌റ്റൈല്‍ സിറ്റിയിലെ വെയര്‍ ഹൗസിലേക്ക് പോയത്.

അനിലിനെ കാണാനില്ലെന്ന് കുടുംബം പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. ജനുവരി 12ന് പൊലീസ് മൃതദേഹം കണ്ടെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com