തൃശൂർ: പാലത്തിൽ നിന്നു യുവതി പുഴയിൽ ചാടി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ കോട്ടപ്പുറം- മൂത്തകുന്നം പാലത്തിലാണ് സംഭവം. എറണാകുലം ചാത്തേടം തുരുത്തിപ്പുറം സ്വദേശി ഷാലിമയെയാണ് കണാതായത്.
തീരദേശ പൊലീസും നാട്ടുകാരും ഏറെ തിരഞ്ഞെങ്കിലും കണ്ടെത്തിയിട്ടില്ല. വിവാഹിതയായ യുവതി കഴിഞ്ഞ ഏതാനും നാളുകളായി ആൺ സുഹൃത്തിനൊപ്പം അഞ്ചപ്പാലത്താണ് താമസം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ