റോഡ് പുറമ്പോക്ക് കയ്യേറി നിര്‍മ്മാണം: സിപിഎം ശാന്തന്‍പാറ ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു മാറ്റി

ഓഫീസ് നിര്‍മ്മാണത്തിനുള്ള എന്‍ഒസി ജില്ലാ കലക്ടര്‍ നിരസിച്ചിരുന്നു
ശാന്തൻപാറ സിപിഎം ഓഫീസ്
ശാന്തൻപാറ സിപിഎം ഓഫീസ് ഫയൽ

ഇടുക്കി: ഇടുക്കി ശാന്തന്‍പാറ സിപിഎം ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി. സിപിഎം പ്രവര്‍ത്തകരാണ് സംരക്ഷണ മതില്‍ പൊളിച്ചു മാറ്റിയത്. റോഡ് പുറമ്പോക്ക് കയ്യേറിയാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയിരുന്നു.

ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തിനുള്ള എന്‍ഒസി ജില്ലാ കലക്ടര്‍ നിരസിച്ചിരുന്നു. ഓഫീസ് നിര്‍മ്മിച്ച സ്ഥലത്ത് 48 ചതുരശ്ര മീറ്റര്‍ റോഡ് പുറമ്പോക്ക് കയ്യേറിയിട്ടുണ്ടെന്നും 12 ചതുരശ്ര മീറ്റര്‍ പട്ടയമില്ലാത്ത ഭൂമിയുണ്ടെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഒസി നിരസിച്ചത്.

റോഡ് പുറമ്പോക്ക് കയ്യേറിയ സ്ഥലം ഭൂ സംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കുന്നതിന് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് റോഡു പുറമ്പോക്ക് കയ്യേറി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി പൊളിച്ചുമാറ്റിയത്.

ശാന്തൻപാറ സിപിഎം ഓഫീസ്
2019 നേക്കാള്‍ അനുകൂല സാഹചര്യം; ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സര സാധ്യതയെന്ന് സിപിഎം

റോഡു പുറമ്പോക്കിലെ കയ്യേറ്റം ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് തുടര്‍നടപടികളിലേക്ക് കടക്കാനിരിക്കെയാണ് സിപിഎം തന്നെ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച സംരക്ഷണ മതില്‍ പൊളിച്ചു നീക്കിയത്. മൂന്നാര്‍-കുമളി റോഡരികിലാണ് സിപിഎം ഓഫീസ് നിര്‍മ്മാണം പുരോഗമിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com