​അന്വേഷണ പുരോ​ഗതി ഡിജിപി ​ഗവർണറെ അറിയിച്ചു; ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സിദ്ധാർത്ഥന്റെ വീട് സന്ദർശിക്കും

ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് ഗവർണറെ ഡിജിപി അറിയിച്ചു
മരിച്ച സിദ്ധാർത്ഥ്
മരിച്ച സിദ്ധാർത്ഥ് ടിവി ദൃശ്യം

തിരുവനന്തപുരം: ​വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. കേസിന്റെ അന്വേഷണ പുരോഗതി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഡിജിപി അറിയിച്ചു. പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്നും ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും ഗവർണറെ ഡിജിപി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിദ്ധാർഥന്റെ കുടുംബം നൽകിയ പരാതി ഗവർണർ ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിനെ തുടർന്നാണു ഡിജിപി ഗവർണറെ വിശദാംശങ്ങള്‍ അറിയിച്ചത്. സിദ്ധാർത്ഥിന്‍റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നും, മുഴുവൻ പ്രതികളെയും പിടികൂടിയില്ലെങ്കിൽ സമരം നടത്തുമെന്നും സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു.

സിദ്ധാർഥന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. വയനാട് എസ്പിയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. കൽപ്പറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഒരു ഡിവൈഎസ്പിയെ കൂടി പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മരിച്ച സിദ്ധാർത്ഥ്
സിദ്ധാര്‍ത്ഥിന്റെ മരണം: എസ്എഫ്‌ഐ നേതാക്കള്‍ അടക്കം മൂന്നുപേര്‍ കീഴടങ്ങി; ഒളിവിലുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. ഒളിവിലായിരുന്ന എസ്എഫ്‌ഐ നേതാക്കള്‍ അടക്കം മൂന്നുപേരാണ് കീഴടങ്ങിയത്. കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, എസ്എഫ്‌ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, മറ്റൊരു പ്രതി എന്നിവരാണ് രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇതോടെ 18 പ്രതികളില്‍ 10 പേരും പൊലീസിന്റെ പിടിയിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com