ഊര്‍ജ്ജ സംരക്ഷണത്തിലൂടെ പണം ലാഭിക്കാം; മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി

ചൂട് വര്‍ധിച്ചതോടെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചിരിക്കുകയാണ്
സാധാരണ ബള്‍ബുകള്‍ക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുക
സാധാരണ ബള്‍ബുകള്‍ക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുകപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ചൂട് വര്‍ധിച്ചതോടെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചിരിക്കുകയാണ്. വൈദ്യുതി ഉപഭോഗം ക്രമാതീതമായി വര്‍ധിച്ചാല്‍ വരുംമാസങ്ങളില്‍ ഉണ്ടാവാന്‍ ഇടയുള്ള ഊര്‍ജ്ജ പ്രതിസന്ധി കണക്കിലെടുത്ത് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് കെഎസ്ഇബി. ഊര്‍ജ്ജ സംരക്ഷണത്തിന് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.

മികച്ച ഊര്‍ജ്ജക്ഷമതയുള്ള സ്റ്റാര്‍ റേറ്റഡ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഊര്‍ജ്ജ ലാഭം ഉണ്ടാക്കുകയും വൈദ്യുതി ബില്‍ കുറയ്ക്കുകയും ചെയ്യും. ആവശ്യമില്ലാത്തപ്പോഴും മുറിക്ക് പുറത്ത് പോകുമ്പോഴും ലൈറ്റും ഫാനും മറ്റു ഉപകരണങ്ങളും കൃത്യമായി ഓഫ് ചെയ്യുക. പമ്പുകള്‍, വാഷിങ് മെഷീനുകള്‍, തേപ്പ് പെട്ടി, വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയവ കഴിവതും പീക്ക് സമയത്ത് ( വൈകീട്ട് 6-10) ഒഴിവാക്കി മറ്റു സമയങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുക. ഇത് മുഖേന പീക്ക് സമയത്തെ ഉപയോഗം കുറച്ച് പീക്ക് ഡിമാന്‍ഡ് ക്രമീകരിക്കാന്‍ സാധിക്കും. കൂടാതെ ഉപഭോക്താക്കളുടെ (പ്രത്യേകിച്ചും ടിഒഡി ബില്ലിംഗ് വിഭാഗം)വൈദ്യുതി ബില്‍ കുറയാനും സഹായകമാകും. ത്രീ ഫേസ് ഉപഭോക്താക്കള്‍ കഴിവതും തുല്യമായ രീതിയില്‍ ലോഡ് ബാലന്‍സ് ചെയ്യണമെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാധാരണ ബള്‍ബുകള്‍ക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ഉപയോഗം അഞ്ചില്‍ ഒന്നായും ഫ്‌ലൂറസെന്റ് ട്യൂബ് ലൈറ്റ്, സിഎഫ്എല്‍ എന്നിവയ്ക്ക് പകരം എല്‍ഇഡി ട്യൂബ് ലൈറ്റ്, എല്‍ഇഡി ബള്‍ബുകള്‍ എന്നിവ ഉപയോഗിച്ചാല്‍ വൈദ്യുതി ഉപയോഗം പകുതിയായും കുറയ്ക്കാനാകും. എല്‍ഇഡി വിളക്കുകള്‍ക്ക് സാധാരണ ബള്‍ബുകളെ അപേക്ഷിച്ച് ആയുസ്സും വളരെ കൂടുതലാണ്. 100 രൂപയിലേറെ വില വരുന്ന ഗുണമേന്മയുള്ള 9 വാട്ട് എല്‍ ഇ ഡി ബള്‍ബുകള്‍ കേവലം 65 രൂപയ്ക്ക് സെക്ഷന്‍ ഓഫീസില്‍ ലഭിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

സാധാരണ ബള്‍ബുകള്‍ക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുക
പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com