ഇൻഷുറൻസ് തുക തട്ടാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് കത്തിച്ചു; ഉടമ അറസ്റ്റിൽ

ഫെബ്രുവരി 26നാണ് തലപ്പുഴയിലെ സൂപ്പര്‍ മാര്‍ക്കറ്റിനു തീപിടിച്ചത്
മുഹമ്മദ് റൗഫ്
മുഹമ്മദ് റൗഫ്

കല്‍പ്പറ്റ: വയനാട് തലപ്പുഴ ടൗണിലെ ഗ്രാൻഡ് സൂപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ച സംഭവത്തില്‍ കടയുടമ അറസ്റ്റിൽ. വാളാട് കൊത്തറ കൊപ്പര വീട്ടില്‍ മുഹമ്മദ് റൗഫ് (29) അറസ്റ്റിലായത്. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായാണ് റൗഫ് കട കത്തിച്ചത് എന്നാണ് പൊലീസിന് നൽകിയ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മുഹമ്മദ് റൗഫ്
'ജാസി ഗിഫ്റ്റിനൊപ്പം; പ്രിൻസിപ്പലിന്റെ നടപടി അപക്വം, തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണം': സജി ചെറിയാൻ

ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് തലപ്പുഴയിലെ സൂപ്പര്‍ മാര്‍ക്കറ്റിനു തീപിടിച്ചത്. അഗ്‍നിരക്ഷാ സേനയും പൊലീസും ചേർന്നാണ് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചത്. വൻ ദുരന്തമാണ് അന്ന് ഒഴിവായത്. സംഭവത്തിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഉടമ തന്നെയാണ് കട കത്തിച്ചതെന്ന് വ്യക്തമായത്. ഇതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. തലപ്പുഴ പൊലിസ് സ്റ്റേഷന്‍ എസ്എച്ച്ഒ അരുണ്‍ ഷാ, എസ്ഐ വിമല്‍ ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫിസര്‍ കെ.എസ്. ഷിജുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com