ദ്രാവിഡരാഷ്ട്രീയ ആശയം എവിടെവരെയെത്തി? ഇളയദളപതിയുടെ വരവ് തമിഴ്നാട് രാഷ്ട്രീയത്തെ മാറ്റുമോ?

ദ്രാവിഡ രാഷ്ട്രീയാശയങ്ങളുടെ ശേഷിപ്പുകളെങ്കിലും നിലനില്‍ക്കുന്നു

ദ്രാവിഡരാഷ്ട്രീയ ആശയം എവിടെവരെയെത്തി?
ഇളയദളപതിയുടെ വരവ് തമിഴ്നാട് രാഷ്ട്രീയത്തെ മാറ്റുമോ?

ണ്‍പത് കൊല്ലങ്ങള്‍ക്കു മുന്‍പ് 1944-ലാണ് പെരിയാര്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ദ്രാവിഡ മുന്നേറ്റം സംഘടനാരൂപം കൈവരിച്ചത്. ആ പ്രസ്ഥാനത്തിനു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിശ്വാസമില്ലായിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തേയും ജനകീയ രാഷ്ട്രീയത്തേയും അത് വേറിട്ടുതന്നെ കണ്ടിരുന്നു. യഥാര്‍ത്ഥ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു പലപ്പോഴും തടസ്സമാകുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണെന്നായിരുന്നു ആ സംഘടനയുടെ ആശയാടിത്തറ തന്നെ. എന്നാല്‍, പ്രസ്ഥാനത്തിനകത്തുനിന്നുതന്നെ ഒരു വിഭാഗത്തിനു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കാമെന്ന താല്പര്യം ശക്തമായി. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം, അവര്‍ 1949-ല്‍ ഡി.എം.കെ രൂപീകരിച്ചു. സിനിമയിലെ ജനസമ്മിതി രാഷ്ട്രീയാധികാരം നേടാനുള്ള എളുപ്പവഴിയാണെന്നു ആദ്യം തിരിച്ചറിഞ്ഞത് സി.എന്‍. അണ്ണാദുരൈയാണ്. ദ്രാവിഡ ആശയങ്ങളില്‍നിന്നു വ്യതിചലിച്ച് ഒത്തുതീര്‍പ്പുകളിലൂടെ ഡി.എം.കെ അധികാരത്തിലുമെത്തി. കെ.ആര്‍. രാമസ്വാമിക്കൊപ്പം അവതരിപ്പിച്ച നാടകങ്ങളിലൂടെയാണ് ഡി.എം.കെ. പാര്‍ട്ടി ആസ്ഥാനത്തിനാവശ്യമായ പണം അണ്ണാദുരൈ സമാഹരിച്ചത്. പത്തോളം സിനിമകള്‍ക്ക് അദ്ദേഹം കഥയും തിരക്കഥയുമെഴുതി. രാഷ്ട്രീയം കൃത്യമായി എത്തിക്കാനുള്ള വിനിമയമാര്‍ഗ്ഗം സിനിമയാണെന്നു തിരിച്ചറിഞ്ഞതും അദ്ദേഹമാണ്.

അണ്ണാദുരൈയില്‍നിന്നു തുടക്കമിട്ട ചലച്ചിത്ര, രാഷ്ട്രീയ ബന്ധം ഊട്ടിയുറപ്പിച്ച് കരുണാനിധിയും എം.ജി.ആറുമെത്തി. തമിഴ്നാടിന്റെ നവോത്ഥാന മുന്നേറ്റം വ്യക്തികേന്ദ്രീകൃതമായ തലത്തിലേക്കു ചുരുങ്ങിത്തുടങ്ങിയത് അന്നുമുതലാണ്. തന്റെ ഇമേജിനെ വോട്ടാക്കി മാറ്റുകയായിരുന്നു എം.ജി.ആര്‍ ചെയ്തത്. ദരിദ്രരുടെ, താഴ്ന്ന ജാതിക്കാരുടെ വികാരങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവയൊക്കെയായിരുന്നു ആ സിനിമകള്‍. ബലഹീനതകളെ മുതലെടുത്തുകൊണ്ടുള്ള ഇമേജ് നിലനിര്‍ത്തിയുള്ള രാഷ്ട്രീയപ്രവര്‍ത്തനം ഫലപ്രദമായി കൊണ്ടുപോയത് അദ്ദേഹമാണെന്നതില്‍ സംശയമില്ല. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഗുണപരമായ ആശയങ്ങളൊന്നും പിന്‍തലമുറക്കാര്‍ ഉള്‍ക്കൊണ്ടില്ല.

പെരിയാര്‍
പെരിയാര്‍
ഡി.എം.കെയുമായി വേര്‍പിരിഞ്ഞ്, ബ്രാഹ്മണസ്ത്രീയായ ജയലളിത ദ്രാവിഡ പാര്‍ട്ടിയെന്ന് അവകാശപ്പെട്ടിരുന്ന പാര്‍ട്ടിയുടെ തലപ്പത്തെത്തി. ദ്രാവിഡാശയം ഉപേക്ഷിച്ച് വര്‍ഗ്ഗീയകക്ഷികളുമായി കൂട്ടുകൂടി. ആശയം വേറെ, പാര്‍ട്ടി വേറെ എന്ന നിലയിലായി കാര്യങ്ങള്‍.

ദ്രാവിഡരാഷ്ട്രീയ ആശയം എവിടെവരെയെത്തി?
ഇളയദളപതിയുടെ വരവ് തമിഴ്നാട് രാഷ്ട്രീയത്തെ മാറ്റുമോ?
ഇറ്റലിയിലെ മെറ്റേറ; കല്ലില്‍ കൊത്തിയ മായാനഗരം

ദൈവനിഷേധം, ജാതിവിരുദ്ധത, മതവിമര്‍ശനം, വര്‍ഗ്ഗീയവിരുദ്ധത എന്നിങ്ങനെ സ്വയം മര്യാദൈ ഇയക്കത്തിന്റെ ആശയങ്ങളെല്ലാം നിരാകരിക്കപ്പെട്ടു. ഈശ്വരനില്ലെന്നും ജാതിയില്ലെന്നും മതമില്ലെന്നുമൊക്കെയുള്ള ആശയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന ഒരു പാര്‍ട്ടിക്ക് ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കാനാവില്ലല്ലോ. ദ്രാവിഡ പ്രസ്ഥാനത്തിന്റെ പിന്‍തലമുറക്കാരില്‍ വൈരുദ്ധ്യങ്ങളേറെ കണ്ടു. പതിയെ ദ്രാവിഡ പാര്‍ട്ടിയെന്ന അടയാളങ്ങള്‍ ഓരോ പാര്‍ട്ടികളും ഉപേക്ഷിച്ചു. ഡി.എം.കെയുമായി വേര്‍പിരിഞ്ഞ്, ബ്രാഹ്മണസ്ത്രീയായ ജയലളിത ദ്രാവിഡ പാര്‍ട്ടിയെന്ന് അവകാശപ്പെട്ടിരുന്ന പാര്‍ട്ടിയുടെ തലപ്പത്തെത്തി. ദ്രാവിഡാശയം ഉപേക്ഷിച്ച് വര്‍ഗ്ഗീയകക്ഷികളുമായി കൂട്ടുകൂടി. ആശയം വേറെ, പാര്‍ട്ടി വേറെ എന്ന നിലയിലായി കാര്യങ്ങള്‍.

ദ്രാവിഡ രാഷ്ട്രീയത്തിലെ സിനിമാചരിത്രം തുടങ്ങുന്നത് അണ്ണാദുരൈയില്‍ നിന്നാണ്. സ്റ്റാലിനടക്കം തമിഴകത്തിന്റെ മുഖ്യമന്ത്രിയായവര്‍ക്കെല്ലാം സിനിമാബന്ധമുണ്ട്. സ്‌ക്രീനില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും അവര്‍ തിളങ്ങി. കാലിടറി വീണവരുമുണ്ട്. എല്ലാ ജാതിവിഭാഗങ്ങള്‍ക്കും സ്വീകാര്യനായ, പൊതുസ്വീകാര്യതയുള്ള വ്യക്തികള്‍ സിനിമാക്കാരാകുന്നത് സ്വാഭാവികം! രാഷ്ട്രീയസാധ്യതകള്‍ തേടി കമല്‍ഹാസനും രജനീകാന്തുമിറങ്ങി. ഇപ്പോള്‍ വിജയ്യും. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. ദ്രാവിഡം പേരിലില്ല. രാഷ്ട്രീയത്തിലെത്തുന്ന താരങ്ങളുടെ പതിവ് പ്രഖ്യാപനം പോലെ അഴിമതിക്കെതിരായ പോരാട്ടമാണ് ഇളയദളപതിയും ലക്ഷ്യമിടുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ നാട്ടില്‍ വിഭജന രാഷ്ട്രീയത്തിനെതിരേയും ജാതിരഹിത ഭരണസംവിധാനത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുമെന്നാണ് പ്രഖ്യാപനം.

അണ്ണാദുരൈയുടെ പാതയാണ് ഏറെക്കുറെ കരുണാനിധിയും സ്വീകരിച്ചത്. ബ്രാഹ്മണ്യത്തില്‍ അധിഷ്ഠിതമായ സാമൂഹിക ഘടനയെ വെല്ലുവിളിക്കുന്ന സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്. ഓരോ സിനിമയിലൂടെയും അദ്ദേഹം ഒരു രാഷ്ട്രീയസന്ദേശം കൊടുത്തിരുന്നു. എഴുപതോളം തിരക്കഥകള്‍ അദ്ദേഹമൊരുക്കി. ദ്രാവിഡപ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ചിരുന്ന ആശയങ്ങളെ ഉള്‍ക്കൊണ്ട് രാഷ്ട്രീയജീവിതം നയിച്ച ചുരുക്കം ചില നേതാവ് കൂടിയാണ് അദ്ദേഹം. അവസാനം വരെ അത്തരം അടയാളങ്ങള്‍ അദ്ദേഹം ഉപേക്ഷിച്ചതുമില്ല. എന്നാല്‍, സിനിമ ഉപയോഗിച്ച് അധികാരം നേടി വിജയിച്ചയാള്‍ എം.ജി.ആറാണ്. താത്വികാടിത്തറയോ സംഘടനാബലമോ ഇല്ലാതെ എം.ജി.ആറിന്റെ പാര്‍ട്ടിക്കു നിലനില്‍ക്കാനാകില്ലെന്നാണ് കരുണാനിധിയും കരുതിയത്. എന്നാല്‍, പാര്‍ട്ടി കരുണാനിധിക്കൊപ്പവും പ്രവര്‍ത്തകര്‍ എം.ജി.ആറിനൊപ്പവും നീങ്ങി. പാര്‍ട്ടിയുടെ താത്വിക നിലപാട് ചോദിച്ചവരോട് അത് അണ്ണായിസമാണെന്ന് എം.ജി.ആര്‍ പറഞ്ഞു. ഗാന്ധിസം, കമ്യൂണിസം, ക്യാപിറ്റലിസം - ഈ മൂന്ന് ഇസങ്ങളുടേയും നല്ലവശം ചേര്‍ന്നാല്‍ അണ്ണായിസമായി എന്നതായിരുന്നു എം.ജി.ആറിന്റെ മറുപടി. ഹിന്ദുവിരുദ്ധ സമരങ്ങളോടും ദൈവനിഷേധത്തോടും എം.ജി.ആര്‍ വലിയ താല്പര്യം കാണിച്ചില്ല. എ.ഡി.എം.കെയെ പിന്നീട് എ.ഐ ചേര്‍ത്ത് എ.ഐ.എ.ഡി.എം.കെ എന്നു പേരുമാറ്റിയത് പാര്‍ട്ടിയുടെ ദേശീയ പ്രതിച്ഛായ ലക്ഷ്യമിട്ടായിരുന്നു.


ദ്രാവിഡരാഷ്ട്രീയ ആശയം എവിടെവരെയെത്തി?
ഇളയദളപതിയുടെ വരവ് തമിഴ്നാട് രാഷ്ട്രീയത്തെ മാറ്റുമോ?
മഹുവയെ ബിജെപി കുരുക്കിയതെന്തിന്?
എംജിആര്‍
എംജിആര്‍

എം.ജി.ആര്‍ പാര്‍ട്ടി രൂപീകരിച്ച് വിട്ടുപോയപ്പോള്‍ കരുണാനിധി എ.ഐ.എ.ഡി.എം.കെയെ വില കുറച്ചു കണ്ടുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, കരുണാനിധിക്കും ഒന്നരവര്‍ഷത്തോളം നീണ്ട രാഷ്ട്രപതി ഭരണത്തിനും ശേഷം അടിയന്തരാവസ്ഥയ്ക്കു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ എം.ജി.ആര്‍ മുഖ്യമന്ത്രിയായി. അന്ന് മുതല്‍ ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ. ദ്വന്ദത്തിലായിരുന്നു തമിഴ് രാഷ്ട്രീയം ചുറ്റിക്കറങ്ങിയത്. 1977-ല്‍ അധികാരത്തിലെത്തിയ എം.ജി.ആര്‍ 1987-ല്‍ മരണം വരെ മുഖ്യമന്ത്രിസ്ഥാനത്തിരുന്നു. എം.ജി.ആറിന്റെ മരണശേഷം തമിഴ്നാട് രാഷ്ട്രീയം വീണ്ടും വഴിത്തിരിവിലെത്തി. അദ്ദേഹത്തിനൊപ്പം ഏറ്റവും കൂടുതല്‍ സിനികളില്‍ അഭിനയിച്ച ജയലളിത പിന്‍ഗാമിയായി രംഗത്തെത്തിയതോടെ എ.ഐ.എ.ഡി.എം.കെ പിളര്‍ന്നു. എം.ജി.ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനായിരുന്നു മറുവശത്ത്. 1989-ലെ തെരഞ്ഞെടുപ്പില്‍ കരുണാനിധി ഡി.എം.കെയെ അധികാരത്തിലെത്തിച്ചതോടെ, എം.ജി.ആറിന്റെ മരണശേഷം 23 ദിവസം മാത്രം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച് എ.ഐ.എ.ഡി.എം.കെ ജയലളിതയ്ക്ക് മാത്രമായി വിട്ടുകൊടുത്തു. പിന്നീട് കരുണാനിധിയുമായി നേരിട്ട് പോരാടിയ ജയലളിത ആറുതവണ മുഖ്യമന്ത്രിയായി. വിവാദങ്ങളുടെ നിഴലുകളും അവരെ വിടാതെ പിന്തുടര്‍ന്നു.


ദ്രാവിഡരാഷ്ട്രീയ ആശയം എവിടെവരെയെത്തി?
ഇളയദളപതിയുടെ വരവ് തമിഴ്നാട് രാഷ്ട്രീയത്തെ മാറ്റുമോ?
ഫലവത്താകുമോ ഇന്ത്യ മുന്നണി
ഇവരോടൊത്തുണ്ടായിരുന്ന കെ.ആര്‍. രാമസ്വാമി പാര്‍ട്ടി പ്രവര്‍ത്തകനോ നേതാവോ ആയില്ല. ചലച്ചിത്രതാരങ്ങളായ എന്‍.എസ്. കൃഷ്ണനും എം.ആര്‍. രാധയുമൊക്കെ ഡി.എം.കെയില്‍ ചേര്‍ന്നു. ഇതിഹാസതാരം ശിവാജി ഗണേശനും തമിഴ് രാഷ്ട്രീയത്തില്‍ തന്റെ സ്വാധീനം ചെലുത്തി.

ദ്രാവിഡരാഷ്ട്രീയ ആശയം എവിടെവരെയെത്തി?
ഇളയദളപതിയുടെ വരവ് തമിഴ്നാട് രാഷ്ട്രീയത്തെ മാറ്റുമോ?
ഇനി ഏത് ഇവന്റും അപ്പപ്പോള്‍ അറിയാം; കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ പുതിയ ഫീച്ചര്‍

ഇവരോടൊത്തുണ്ടായിരുന്ന കെ.ആര്‍. രാമസ്വാമി പാര്‍ട്ടി പ്രവര്‍ത്തകനോ നേതാവോ ആയില്ല. ചലച്ചിത്രതാരങ്ങളായ എന്‍.എസ്. കൃഷ്ണനും എം.ആര്‍. രാധയുമൊക്കെ ഡി.എം.കെയില്‍ ചേര്‍ന്നു. ഇതിഹാസതാരം ശിവാജി ഗണേശനും തമിഴ് രാഷ്ട്രീയത്തില്‍ തന്റെ സ്വാധീനം ചെലുത്തി. ദ്രാവിഡ കഴകത്തിനും ദ്രാവിഡ മുന്നേറ്റ കഴകത്തിനുമൊപ്പം പ്രവര്‍ത്തിച്ച ശിവാജി ഗണേശന്‍ പിന്നീട് തമിഴ് നാഷണലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ടി.എന്‍.പി പിന്നീട് കോണ്‍ഗ്രസ്സില്‍ ലയിച്ചു. രാജ്യസഭാംഗമായിരുന്ന അദ്ദേഹം തമിഴ് മുന്നേറ്റ മുന്നണി എന്ന പേരില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചു. 1989-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവയാര്‍ മണ്ഡലത്തില്‍നിന്ന് ഡി.എം.കെയുടെ ദുരൈ ചന്ദ്രശേഖരനോട് പരാജയപ്പെട്ടതോടെ ശിവാജി രാഷ്ട്രീയം അസ്തമിച്ചു. പിന്നീട് ജനതാദളിന്റെ സംസ്ഥാന അധ്യക്ഷനായെങ്കിലും സജീവമായി രാഷ്ട്രീയത്തിലുണ്ടായില്ല. തൊണ്ണൂറുകളില്‍ ഇടതുപാര്‍ട്ടിയായ ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കിലൂടെയാണ് കാര്‍ത്തിക് രാഷ്ട്രീയത്തിലേക്കു വരുന്നത്. അഖില ഇന്ത്യ നാടലും മക്കള്‍ ക്ച്ചി എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി. വിരുദുനഗറില്‍നിന്ന് മത്സരിച്ചപ്പോള്‍ കിട്ടിയത് 15000 വോട്ട്. എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 2018-ല്‍ 'മനിത ഉരിമൈഗള്‍ കാക്കും കച്ചി' എന്ന പേരില്‍ മറ്റൊരു പാര്‍ട്ടിയുണ്ടാക്കി 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയ്‌ക്കൊപ്പം നിന്നെങ്കിലും പാര്‍ട്ടിക്കു ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുമായി ചേര്‍ന്ന് വിജയസാധ്യത തേടുകയാണ് കമല്‍ഹാസന്‍. ജയലളിതയുമായി രാഷ്ട്രീയപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നു പിന്നീട് വെളിപ്പെടുത്തിയ രജനീകാന്ത്, രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും അത് വിജയിച്ചില്ല. ഇപ്പോള്‍ രജനിക്ക് ബി.ജെ.പിയോടാണ് കൂറ്.
ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, ശരത് കുമാര്‍, കാര്‍ത്തിക്, ജയലളിത, കരുണാനിധി, രജനീകാന്ത്, ശരത് കുമാര്‍ , എംജിആര്‍
ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, ശരത് കുമാര്‍, കാര്‍ത്തിക്, ജയലളിത, കരുണാനിധി, രജനീകാന്ത്, ശരത് കുമാര്‍ , എംജിആര്‍

നാട്ടാമൈ ചിത്രം നിര്‍മ്മാതാക്കളുടെ അനുമതിയില്ലാതെ ജയ ടിവിയില്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജയലളിതയുമായുള്ള തര്‍ക്കമാണ് ശരത് കുമാറിന്റെ സിനിമാപ്രവേശനത്തിനു കാരണം. 1996-ല്‍ ഡി.എം.കെയില്‍ ചേര്‍ന്ന ശരത് കുമാര്‍ 2001-ല്‍ രാജ്യസഭ എം.പിയായി. എന്നാല്‍, 2006-ല്‍ രാജ്യസഭ അംഗത്വം രാജിവച്ച അദ്ദേഹം ചിരവൈരിയായിരുന്ന ജയലളിതയ്‌ക്കൊപ്പം കൈകോര്‍ത്തു. ഭാര്യ രാധികയ്‌ക്കൊപ്പം എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നു. എന്നാല്‍, അതേ വര്‍ഷം തന്നെ എ.ഐ.ഡി.എം.കെയുമായി തെറ്റിപ്പിരിയുകയും ചെയ്തു. 2007-ല്‍ ആള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. 2011-ല്‍ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കി. തെങ്കാശിയില്‍നിന്നു മത്സരിച്ച് നിയമസഭയിലെത്തുകയും ചെയ്തു. 2016-ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എം.ജി.ആറിന്റെ പേരിലാണ് ഭാഗ്യരാജ് പാര്‍ട്ടി രൂപീകരിച്ചത്. നില്‍ക്കക്കള്ളിയില്ലാതെ എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നു. 2006-ല്‍ ഡി.എം.കെയിലെത്തിയ അദ്ദേഹം രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു. എം.ജി.ആറിനു ശേഷം കുറച്ചെങ്കിലും വിജയിച്ചത് വിജയകാന്താണ്. അദ്ദേഹത്തിന്റെ ഡി.എം.ഡി.കെ ഇപ്പോഴുമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചിത്രത്തിലില്ല. 2009-ലാണ് തമിഴ് ദേശീയ പാര്‍ട്ടിയായ നാം തമിഴര്‍ കക്ഷി പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍, സാന്നിധ്യം പോലും അറിയിക്കാനായില്ല. ഏറെ പ്രതീക്ഷകളോടെ ഇറങ്ങിയ കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യത്തിന് 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും ചലനങ്ങളുണ്ടാക്കാനായില്ല. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുമായി ചേര്‍ന്ന് വിജയസാധ്യത തേടുകയാണ് കമല്‍ഹാസന്‍. ജയലളിതയുമായി രാഷ്ട്രീയപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നു പിന്നീട് വെളിപ്പെടുത്തിയ രജനീകാന്ത്, രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും അത് വിജയിച്ചില്ല. ഇപ്പോള്‍ രജനിക്ക് ബി.ജെ.പിയോടാണ് കൂറ്.

വിജയ്
വിജയ്
അഴിമതിയുടെ ഉന്മൂലനവും ജനസേവനവുമെന്ന പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി ഇളയ ദളപതി വരുമ്പോള്‍ ദ്രാവിഡ രാഷ്ട്രീയാശയങ്ങളുടെ നേരിയ ശേഷിപ്പ് പോലും അവശേഷിക്കുന്നില്ല.

രാഷ്ട്രീയ അവസരം

ഡി.എം.കെ, എ.ഐ.ഡി.എം.കെ എന്നീ രണ്ട് പാര്‍ട്ടികള്‍ക്കു മേധാവിത്വമുള്ള രാഷ്ട്രീയമാണ് തമിഴ്നാടിന്റേത്. 70 മുതല്‍ 80 ശതമാനം വോട്ടുവിഹിതവും ഇവര്‍ക്കാണ്. ബാക്കിവരുന്ന 20 മുതല്‍ 30 ശതമാനം വരെയാണ് ബാക്കിയുള്ള പാര്‍ട്ടികള്‍ക്ക്. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളില്‍ പലരും ശ്രമിച്ചതുപോലെ ഈ വോട്ടുവിഹിതമാണ് വിജയ്യുടേയും ലക്ഷ്യം. 2024-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ - കോണ്‍ഗ്രസ് സഖ്യത്തിനാണ് മേല്‍ക്കൈ. എന്‍.ഡി.എ മുന്നണി ഉപേക്ഷിച്ച എ.ഐ.ഡി.എം.കെ പുതിയ മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ കെ. അണ്ണാമലയാണ് ശ്രദ്ധേയമായ മറ്റൊരു രാഷ്ട്രീയ മുഖം. തമിഴ്നാട് രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി, ജയലളിതയുടെ മരണത്തോടെ പിളര്‍പ്പിലൂടെ ശക്തിക്ഷയിച്ച എ.ഐ.എ.ഡി.എം.കെ, കാര്യമായ എതിരാളികളില്ലാത്ത ഡി.എം.കെ, വേരുറപ്പിക്കാന്‍ കഴിയാത്ത കമല്‍ഹാസന്‍, ഡി.എം.കെക്കൊപ്പം ചേര്‍ന്ന് അസ്തിത്വം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും. ഇതാണ് മൊത്തതിലുള്ള രാഷ്ട്രീയചിത്രം. രാഷ്ട്രീയത്തിലിറങ്ങാന്‍ വിജയ്യ്ക്ക് ഇതിലും മികച്ച അവസരമില്ല. ബി.ജെ.പി ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന വിജയ്യ്ക്ക് രാഷ്ട്രീയശക്തി തെളിയിച്ചേ മതിയാകൂ. ഡി.എം.കെയാണ് വിജയ്യുടെ എതിരാളിയെന്നതില്‍ സംശയമില്ല. അങ്ങനെ വന്നാല്‍ ഉദയനിധി സ്റ്റാലിനും വിജയ്യും തമ്മിലുള്ള പോരാട്ടമാകും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കുക. അഴിമതിയുടെ ഉന്മൂലനവും ജനസേവനവുമെന്ന പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി ഇളയ ദളപതി വരുമ്പോള്‍ ദ്രാവിഡ രാഷ്ട്രീയാശയങ്ങളുടെ നേരിയ ശേഷിപ്പ് പോലും അവശേഷിക്കുന്നില്ല. പെരിയാര്‍, കാമരാജ്, അംബേദ്കര്‍, എ.പി.ജെ അബ്ദുള്‍കലാം എന്നിവരെ രാഷ്ട്രീയ ഐക്കണുകളായി ഉയര്‍ത്തിക്കാട്ടുന്ന വിജയ് ആ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനെത്തിയ നായകനാണെന്നു വിശ്വസിക്കാന്‍ തരവുമില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com