ദുബായ്: പെണ് സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ദുബായില്‍ അറസ്റ്റില്‍. എന്നാല്‍ പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മദ്യലഹരിയില്‍ ആണ് ഈജിപ്ഷ്യന്‍ സ്വദേശിയായ 30 കാരന് ഹോട്ടല്‍ മുറിയില്‍വെച്ച് ഫിലിപ്പീന് സ്വദേശിനിയായ 32കാരിയെ പീഡിപ്പിച്ചത്.
ഒരു പാര്‍ട്ടി കഴിഞ്ഞ് മദ്യലഹരിയിലായിരുന്ന യുവാവ് ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. മദ്യപിച്ചതിനാല്‍ സ്വയം വാഹനമോടിച്ച് വീട്ടില്‍ പോകാന്‍ സാധിക്കാത്തതിനാലാണ് ഇയാള്‍ മുറിയെടുത്തതെന്നും പ്രോസിക്യൂഷന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ മദ്യലഹരിയിലായിരുന്ന ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവദിവസം ഇയാള്‍ മുറിയെടുത്ത ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് യുവതി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. സഫാരി പാര്‍ക്കില്‍വെച്ച് കണ്ടുമുട്ടിയ ഇരുവരും സുഹൃത്തുക്കളായി മാറുകയായിരുന്നു. വാട്ട്സാപ്പ് വഴി ഇരുവരും തമ്മില്‍ സംസാരിക്കാറുണ്ടായിരുന്നു.
അതേസമയം യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പ്രതി സമ്മതിച്ചത്. പരസ്പര സമ്മതത്തോടെയായിരുന്നു ഇതെന്നും അയാള്‍ പറഞ്ഞിരുന്നു. അതേസമയം കോടതിയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. കേസില്‍ വിചാരണ നവംബര്‍ 24ന് തുടരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ