വീടിനെ വിഴുങ്ങി തീ, ജനല്‍ വഴി മുകളില്‍ കയറി കുഞ്ഞനുജത്തിയെ രക്ഷിച്ച് ഏഴു വയസുകാരന്‍; ജീവന്മരണ പോരാട്ടത്തിന് അഭിനന്ദനപ്രവാഹം (വീഡിയോ)

അമേരിക്കയില്‍ ഈ ഏഴു വയസുകാരനാണ് താരം
കത്തിനശിച്ച വീട്/ ചാനല്‍ ദൃശ്യം
കത്തിനശിച്ച വീട്/ ചാനല്‍ ദൃശ്യം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഈ ഏഴു വയസുകാരനാണ് താരം. അഗ്നിക്കിരയായ വീട്ടില്‍ നിന്ന് 22 മാസം മാത്രം പ്രായമുള്ള അനുജത്തിയെ ജീവന്‍ പോലും പണയപ്പെടുത്തി രക്ഷിച്ചാണ് ഈ കുട്ടി വാര്‍ത്തകളില്‍ നിറഞ്ഞത്. 

അമേരിക്ക ടെന്നസിയിലെ ന്യൂ ടാസ് വെല്ലിലാണ് സംഭവം. വീട് കത്തുന്നതിനിടെ, ജനല്‍ വഴി മുകളിലേക്ക് കയറിയാണ് പിഞ്ചു കുഞ്ഞിനെ എലി ഡേവിഡ്‌സണ്‍ രക്ഷിച്ചത്. വീടിന് തീപിടിച്ചപ്പോള്‍ അനുജത്തി വീട്ടില്‍ ഒറ്റപ്പെട്ടു പോകുകയായിരുന്നു. എങ്ങനെ കുട്ടിയെ രക്ഷിക്കുമെന്ന ചിന്തയ്ക്കിടെയാണ് ജീവന്‍ പണയം വെച്ചും അനുജത്തിയെ രക്ഷിക്കാന്‍ എലി ഡേവിഡ്‌സണ്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

ഏഴു വയസുകാരന്റെ അച്ഛനും അമ്മയും അഗ്നിശമന സേനയിലെ അംഗങ്ങളാണ്. രാത്രി ഉറങ്ങുന്ന സമയത്താണ് വീടിന് തീപിടിച്ചത്. വീട്ടില്‍ പുക നിറഞ്ഞപ്പോഴാണ് വീടിന് തീപിടിച്ച കാര്യം മനസിലായത്. തീ അണയ്ക്കുന്ന സംവിധാനം ഉപയോഗിച്ച് ഒരു ഭാഗം നിയന്ത്രണവിധേയമാക്കി ഏഴു വയസുകാരനുമായി ദമ്പതികള്‍ വീട്ടില്‍ നിന്ന് പുറത്ത് കടന്നു. എന്നാല്‍ 22 മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങുന്ന മുറിയിലേക്ക് കടക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. എങ്ങനെ കുട്ടിയെ രക്ഷിക്കുമെന്ന ചിന്തയിലാണ് അച്ഛന്‍ ഉപായം കണ്ടെത്തിയത്.

ജനല്‍ വഴി മുകളിലേക്ക് കയറി കുട്ടിയെ രക്ഷിക്കാനായിരുന്നു പദ്ധതി. ഇതിന് ഏഴു വയസുകാരന് മാത്രമേ സാധിക്കുകയുള്ളൂ എന്ന് മനസിലാക്കിയ അച്ഛന്‍ എലി ഡേവിഡ്‌സണിന് ധൈര്യം പകര്‍ന്നു. തുടര്‍ന്ന്് ജനല്‍ വഴി മുകളിലേക്ക് കയറി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

ജനലിന്റെ ഇപ്പുറം നിന്ന മാതാപിതാക്കള്‍ക്ക് തൊട്ടിലില്‍ കിടന്ന കുട്ടിയെ  ഏഴു വയസുകാരന്‍ കൈമാറുകയായിരുന്നു. എ്ന്നാല്‍ വീട് മുഴുവന്‍ കത്തിനശിച്ചതായി കുടുംബാംഗങ്ങള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com