ചൈനീസ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ യുഎസ്; ഉത്തരവിൽ ട്രംപ് ഉടൻ ഒപ്പുവച്ചേക്കും

യുഎസ് വിമാനങ്ങൾക്ക് ചൈനയിൽ പ്രവേശനാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം
ചൈനീസ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ യുഎസ്; ഉത്തരവിൽ ട്രംപ് ഉടൻ ഒപ്പുവച്ചേക്കും

വാഷിങ്ടൺ; ചൈനീസ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കവുമായി യുഎസ്. ജൂൺ പകുതിയോടെ ചൈനീസ് വിമാനങ്ങൾക്ക് യുഎസിലേക്കു യാത്രാനുമതി നിഷേധിക്കാനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്. യുഎസ് വിമാനങ്ങൾക്ക് ചൈനയിൽ പ്രവേശനാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. 

കോവിഡിന്റെ ആദ്യഘട്ടത്തിൽ മറ്റുരാജ്യങ്ങളിലെ പൗരൻമാർക്ക് യുഎസ് പ്രവേശനം വിലക്കിയിരുന്നെങ്കിലും ചൈനയിൽനിന്നുൾപ്പെടെയുള്ള വിമാനങ്ങൾക്ക് വിലക്കുണ്ടായിരുന്നില്ല.അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സി​നും ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സി​നും ഈ​യാ​ഴ്ച രാ​ജ്യ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ ചൈ​ന അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ചൈ​ന​യി​ൽ നി​ന്നു​ള്ള നാ​ല് ക​ന്പ​നി​ക​ളു​ടെ​യും സ​ർ​വീ​സു​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​ൻ അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​നം. 

ജൂ​ണ്‍ 16 മു​ത​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​ട​ൻ ഒ​പ്പു​വെ​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ചൈനയിൽ കൊറോണവ്യാപനം രൂക്ഷമായ ഘട്ടത്തിൽ അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ, പരസ്പരബന്ധം വഷളായതോടെ യുഎസ് വിമാനങ്ങൾക്ക് ചൈന യാത്രാനുമതി പുതുക്കിനൽകിയില്ല.

എ​യ​ർ ചൈ​ന ലി​മി​റ്റ​ഡ്, ചൈ​ന സ​തേ​ണ്‍ എ​യ​ർ​ലൈ​ൻ​സ്, സി​യാ​മെ​ൻ എ​യ​ർ​ലൈ​ൻ​സ്, ചൈ​ന ഈ​സ്റ്റേ​ണ്‍ എ​യ​ർ​ലൈ​ൻ​സ് എ​ന്നീ ക​ന്പ​നി​ക​ളാ​ണ് ചൈ​ന​യി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. വി​മാ​ന സ​ർ​വീ​സ് സം​ബ​ന്ധി​ച്ച് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ക​രാ​ർ ചൈ​ന ലം​ഘി​ക്കു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക ആ​രോ​പി​ച്ചു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ചൈ​നീ​സ് ഗ​താ​ഗ​ത വ​കു​പ്പു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​മേ​രി​ക്ക​ൻ ട്രാ​ൻ​സ്പോ​ട്ടേ​ഷ​ൻ വ​കു​പ്പ് അ​റി​യി​ച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com