മകളുടെ മുന്നിലിട്ട് ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തി; ദുബൈയില്‍ പാകിസ്ഥാന്‍ സ്വദേശിക്ക് വധശിക്ഷ

അറ്റകുറ്റപ്പണിക്കായി മുമ്പ് ഈ വീട്ടിലെത്തിയതിന്റെ പരിചയത്തിലാണ് ഇയാള്‍ മോഷണത്തിന് പദ്ധതിയിട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബൈ: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ സ്വദേശിക്ക് ദുബൈയില്‍ വധശിക്ഷ. ദുബൈ അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ 26കാരനായ പാകിസ്ഥാനിക്കാണ് ദുബൈ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. 2020 ജൂണ്‍ 17ലാണ് സംഭവം.

ഷാര്‍ജയില്‍ ബിസിനസ് നടത്തിയിരുന്ന ഹിരണ്‍ ആദിയയെയും വിധിയെയും മോഷ്ടിക്കാനെത്തിയ ഇയാള്‍ മകളുടെ മുന്നിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. അറ്റകുറ്റപ്പണിക്കായി മുമ്പ് ഈ വീട്ടിലെത്തിയതിന്റെ പരിചയത്തിലാണ് ഇയാള്‍ മോഷണത്തിന് പദ്ധതിയിട്ടത്. വീട്ടിലുള്ളവര്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് മതില്‍ചാടി മുകളിലത്തെ നിലയിലൂടെ വീടിനുള്ളില്‍ പ്രവേശിച്ചു. 18, 13 വയസുള്ള പെണ്‍മക്കളും വീട്ടിലുണ്ടായിരുന്നു. മുകളിലെ നിലയിലായിരുന്നു ദമ്പതികള്‍ ഉറങ്ങിയിരുന്നത്.

ഇവരുടെ മുറിയിലെത്തി തിരച്ചില്‍ നടത്തുന്നതിനിടെ ശബ്ദം ?കേട്ട് ദമ്പതികള്‍ ഉണര്‍ന്നു. ഇതോടെ ഇരുവരെയും കത്തികൊണ്ട് കുത്തുകയായിരുന്നു. കരച്ചില്‍കേട്ട് ഓടിയെത്തിയപ്പോഴാണ് മൂത്തമകളെ ആക്രമിച്ചു. പെണ്‍കുട്ടി അലാറം മുഴക്കിയതനുസരിച്ച് പൊലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഷാര്‍ജയില്‍നിന്ന് പ്രതിയെ പൊലീസ് പിടികൂടി. ഹിരണിന്റെ തലയിലും നെഞ്ചിലും അടിവയറ്റിലും പത്ത് തവണ അടിയേറ്റതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com