തുര്‍ക്കിയിലെ കുഞ്ഞ് ഹീറോയെ ഓര്‍മ്മയില്ലേ...; അവന്റെ അമ്മ മരിച്ചിട്ടില്ല, 54 ദിവസത്തിന് ശേഷം ഒത്തുചേരല്‍

അതിജീവനത്തിന്റെ പര്യായമായി മാറിയ അവന്‍, ഇപ്പോള്‍ അമ്മയുടെ അരികില്‍ എത്തിയിരിക്കുകയാണ്. 
തുര്‍ക്കിയില്‍ രക്ഷപ്പെടുത്തിയ കുട്ടി
തുര്‍ക്കിയില്‍ രക്ഷപ്പെടുത്തിയ കുട്ടി

തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് 128 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷിച്ച കുഞ്ഞിനെ ഓര്‍മ്മയില്ലേ... അതിജീവനത്തിന്റെ പര്യായമായി മാറിയ അവന്‍, ഇപ്പോള്‍ അമ്മയുടെ അരികില്‍ എത്തിയിരിക്കുകയാണ്. 

ദുരന്തമുണ്ടായി 54 ദിവസത്തിന് ശേഷമാണ് രണ്ട് മാസം പ്രായമായ കുഞ്ഞ് അമ്മയുടെ അടുത്തെത്തിയിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ മരിച്ചുപോയി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇവര്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഡിഎന്‍എ പരിശോധന നടത്തിയാണ് യുവതി കുട്ടിയുടെ അമ്മയാണ് എന്ന് അധികൃതര്‍ ഉറപ്പിച്ചത്.

ഈ വാര്‍ത്ത സന്തോഷത്തെടെയാണ് ലോകം സ്വീകരിച്ചിരിക്കുന്നത്. നിരവധി പേരാണ് അമ്മയ്ക്കും കുഞ്ഞിനും ആംശകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. 

തുര്‍ക്കിയെ വന്‍ നാശത്തിലേക്ക് തള്ളിവിട്ട ഭൂമികുലുക്കത്തില്‍ 30,000 പേരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് കുട്ടിയെ രക്ഷിച്ച രക്ഷാ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം സാമഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com