കറാച്ചി: ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14കാരി വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്ഥാനിലെ ലാഹോറിലെ ഗുജ്ജാര്‍പുര സ്വദേശിയായ പെണ്‍കുട്ടിയാണ് പിതാവിനെ കൊലപ്പെടുത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം.
മൂന്നുമാസമായി പിതാവ് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്നും ഇതേത്തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പിതാവിന്റെ തോക്ക് ഉപയോഗിച്ചുതന്നെയാണ് പെണ്‍കുട്ടി കൃത്യം നടത്തിയത്. വെടിയേറ്റ പിതാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്ന് പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഡിവോഴ്സ് കേസ് പിൻവലിച്ചില്ല; 80കാരനായ ഭർത്താവിന് നേരെ വെടിയുതിർത്ത് ഭാര്യ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ