ഓസ്ട്രേലിയയില്‍ ഭാര്യയെ കൊന്ന് വേസ്റ്റ് ബിന്നില്‍ തള്ളി; മകനെ നാട്ടിലെത്തി ഭാര്യവീട്ടില്‍ ഏല്‍പ്പിച്ച് യുവാവ്

ചൈതന്യയുടെ മാതാപിതാക്കള്‍ അറിയിച്ചതനുസരിച്ച് സ്ഥലം എംഎല്‍എ വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.
ചൈതന്യ മദഗനി
ചൈതന്യ മദഗനി ഫെയ്‌സ്ബുക്ക്

ഹൈദരാബാദ്: ഓസ്ട്രേലിയയില്‍ ഭാര്യയെ കൊന്നശേഷം മൃതദേഹം വീടിനു സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നില്‍ തള്ളി ഭര്‍ത്താവ്. ഹൈദരാബാദ് സ്വദേശിനിയായ ചൈതന്യ മദഗനി(36) ആണ് കൊല്ലപ്പെട്ടത്. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ചൈതന്യയെ കൊന്ന ശേഷം മകനുമായി നാട്ടിലേക്ക് മടങ്ങിയ ഭര്‍ത്താവ് കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടില്‍ കൊണ്ടേല്‍പിച്ച് ചൈതന്യയെ കൊന്ന വിവരം അറിയിക്കുകയായിരുന്നു. ചൈതന്യയുടെ മാതാപിതാക്കള്‍ അറിയിച്ചതനുസരിച്ച് സ്ഥലം എംഎല്‍എ വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചൈതന്യ മദഗനി
മാസപ്പിറവി ദൃശ്യമായി; ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ വ്രതാരംഭം

ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി എംഎല്‍എ അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെയും കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയേയും ബന്ധപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com