ആരോഗ്യം

ബീഡിവലി രാജ്യത്തിന് നഷ്ടപ്പെടുത്തുന്നത് 80000 കോടി രൂപ; വലിച്ചുതീര്‍ക്കുന്നത് ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും മുടക്കേണ്ട പണം 

സമകാലിക മലയാളം ഡെസ്ക്

ന്ത്യക്കാരുടെ ബീഡിവലി മൂലം സംഭവിക്കുന്ന രോഗബാധയും അകാലമരണവും മൂലം രാജ്യത്തിന് നഷ്ടപ്പെടുന്നത് 80000 കോടി രൂപയാണ്. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ 0.5 ശതമാനവും ആരോഗ്യരംഗത്തെ മൊത്തം ചിലവിന്റെ രണ്ട് ശതമാനവും വരും. 

നാഷണല്‍ സാംപിള്‍ സര്‍വേ ഡാറ്റായുടെ കണക്കുകളും ഗ്ലോബല്‍ അഡള്‍ട് ടൊബാക്കോ സര്‍വെ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് കണ്ടെത്തലുകള്‍. 2016-17വര്‍ഷം പുകവലിയില്‍ നിന്ന് കിട്ടിയ നികുതി വരുമാനം 417ലക്ഷം രൂപയാണ്. ബിഡിവലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രോഗങ്ങള്‍ കൂടുതല്‍ ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നെന്നും ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി ചിലവാക്കേണ്ട പണമാണ് രാജ്യത്ത് ബീഡിക്കായി വിനിയോഗിക്കപ്പെടുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

രോഗനിര്‍ണ്ണയത്തിന് വേണ്ടിവരുന്ന ചിലവുകള്‍, മരുന്ന്, ആശുപത്രി ചിലവുകള്‍, യാത്രാ തുടങ്ങിയവയ്ക്കായി വേണ്ടിവരുന്ന പണം എന്നിവ നേരിട്ടുള്ള ചിലവുകളായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗിയോടൊപ്പം നില്‍ക്കുന്ന ആള്‍ക്ക് വേണ്ടിവരുന്ന ചിലവും, വരുമാനത്തില്‍ ഉണ്ടാകുന്ന കുറവുമെല്ലാം പരോക്ഷമായ ചിലവായാണ് കണക്കാക്കിയിരിക്കുന്നത്. 

ഇന്ത്യയിലെ 80ശതമാനം ആളുകളും പുകയില ഉപയോഗിച്ചിട്ടുള്ളവരാണെന്നും 15വയസ്സിന് മുകളില്‍ പ്രായമുള്ള 72ദശലക്ഷം പേര്‍ സ്ഥിരമായി പുകവലിക്കുന്നവരാണെന്നും പഠനം പറയുന്നു.സിഗരറ്റുകളെ അപേക്ഷിച്ച് ബീഡിയില്‍ പുകയിലയുടെ അളവ് കുറവാണെങ്കിലും ബീഡിയിലെ നിക്കോട്ടിന്റെ അളവ് കൂടുതലാണ്. ശരീരത്തിന് ഹാനീകരമായ വിഷവായൂ അധികമായി ശ്വസിക്കുകയും ചെയ്യും. ടൊബാക്കോ കണ്‍ട്രോള്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍