ആരോഗ്യം

കാന്‍സറിനു പ്രതിരോധ മരുന്ന്, എലികളിലെ പരീക്ഷണം വിജയം

സമകാലിക മലയാളം ഡെസ്ക്

ക്യാന്‍സര്‍ ചികിത്സാരംഗത്ത് നാഴികക്കല്ലായി പുതിയ കണ്ടെത്തലുമായി ഗവേഷകര്‍. വിവിധ തരം ക്യാന്‍സറുള്‍ക്ക് തടയിടാനായി ഒരു ക്യാന്‍സര്‍ വാക്‌സിന്‍ നിര്‍മിക്കാനുള്ള ഗവേഷണത്തിനിടെയിലാണ് പുതിയ കണ്ടെത്തല്‍. രോഗപ്രതിരോധശേഷി ഉത്തേജിപ്പിക്കന്ന രണ്ട് രാസവസ്തുക്കള്‍ കുറഞ്ഞ അളവിലെടുത്ത് എലികളിലെ ട്യൂമറുകളിലേയ്ക്ക് നേരിട്ട് കുത്തിവെച്ചപ്പോള്‍ എലികളില്‍ ക്യാന്‍സറിന്റെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായതായാണ് കണ്ടെത്തിയത്.

മനുഷ്യരുടെ ചികിത്സയില്‍ ഈ ടെസ്റ്റ് എത്രത്തോളം പ്രയോജനകരമാകുമെന്ന് കണ്ടെത്താനുള്ള ട്രയല്‍ ജനുവരിയില്‍ നടത്തിയിരുന്നു. വളരെ പെട്ടെന്ന് പിടിപ്പെടുന്നത് ഉള്‍പ്പെടെയുള്ള പലതരം ക്യാന്‍സറുകള്‍ കണ്ടെത്തുന്നതില്‍ ഈ മാര്‍ഗ്ഗം സഹായകരമാകുമെന്നാണ് സയന്‍സ് ട്രാന്‍സ്ലേഷന്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 

രോഗം ബാധിക്കുന്ന ഭാഗത്തുമാത്രം ചെറിയ അളവില്‍ മരുന്ന് പ്രയോഗിക്കുന്ന തന്ത്രം പെട്ടെന്നു ഫലം തരുന്നതാണെന്നും ഇതിന്  താരതമ്യേന ചെലവു കുറവാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ യുഎസ്സിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസര്‍ റൊണാള്‍ഡ് ലെവി പറഞ്ഞു. ശരീരത്തില്‍ മൊത്തമായി ബാധിക്കുന്ന പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാനാവുമെന്നതും പുതിയ രീതിയുടെ പ്രത്യേകതയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു. 

ട്യൂമറിനു വേണ്ടി പ്രത്യേകമായുള്ള ഇമ്മ്യൂണ്‍ ടാര്‍ജറ്റുകള്‍ കണ്ടെത്തേണ്ടെന്നതിനു പുറമെ രോഗിയുടെ രോഗപ്രതിരോധസംവിധാനത്തെ മൊത്തമായി ഉപയോഗപ്പെടുത്തേണ്ടെന്നതും രോഗിയുടെ ഇമ്മ്യൂണ്‍ സെല്ലുകള്‍ക്ക് മാറ്റം വരത്തേണ്ടെന്നതും പുതിയ കണ്ടുപിടുത്തത്തിന്റെ മേന്മകളാണെന്ന് ലെവി പറയുന്നു.

പുതിയ രീതിപ്രകാരം രണ്ട് രാസവസ്തുക്കള്‍ വളരെ കുറഞ്ഞ അളവില്‍ ഒരേയൊര തവണ ഉപയോഗിച്ച് ട്യൂമറിനുള്ളില ഇമ്മ്യൂണ്‍ സെല്ലുകളെ മാത്രം ഉത്തേജിപ്പിക്കുന്നു. ട്യൂമര്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായതുള്‍പ്പെടെയുള്ള വിസ്മയകരമായ മാറ്റങ്ങളാണ് തങ്ങള്‍ എലികളില്‍ കണ്ടതെന്ന് അദ്ദേഹം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍