ആരോഗ്യം

വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ പന്ത്രണ്ടുകാരിയുടെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് മൂന്നരകിലോ തലമുടി 

സമകാലിക മലയാളം ഡെസ്ക്

കസാഖിസ്ഥാന്‍: കഠിനമായ വയറുവേദനയുമായി എത്തിയ പന്ത്രണ്ട് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് മൂന്നര കിലോ തലമുടി. കസാഖിസ്ഥാനിലെ മങ്ക്യസ്തു റീജിണല്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് സംഭവം. 

കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടി വയറുവേദനക്ക് ചികിത്സ തേടുന്നുണ്ട്. എന്നാല്‍ വെള്ളിയാഴ്ച്ച വയറുവേദന അസഹനീയമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ വയറിനുള്ളില്‍ തലമുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു. ഗോളാകൃതിയിലാണ് മുടിക്കെട്ട് കണ്ടെത്തിയത്.

15 സെന്റി മീറ്റര്‍ നീളമുള്ള 35 തലമുടികളാണ് ശസ്ത്രക്രിയയിലൂടെ വയറ്റില്‍നിന്നും പുറത്തെടുത്തത്. കുട്ടിക്ക് സ്വന്തം മുടി ചവയ്ക്കുന്ന ശീലമുണ്ടെന്ന് പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. കൂടാതെ തലമുടി കഴിക്കുന്നതിനാല്‍ കുട്ടിക്ക് മനംപുരട്ടല്‍ അനുഭവപ്പെട്ടിരുന്നതായും ശരീരഭാരം കുറഞ്ഞിരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്