ആരോഗ്യം

ആശുപത്രിയില്‍ കിടക്കുന്ന രോഗികളുടെ മരുന്നുകള്‍ക്ക് ഇനിമുതല്‍ ജി.എസ്.ടി ഇല്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആശുപത്രികളില്‍ കിടത്തിച്ചികിത്സയിലുള്ളവരുടെ മരുന്നുകള്‍ക്ക് ഇനിമുതല്‍ ജി.എസ്.ടി. ഈടാക്കില്ല. ജി.എസ്.ടി. സംബന്ധിച്ച തര്‍ക്കങ്ങളില്‍ അന്തിമതീരുമാനമെടുക്കുന്ന അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങ്ങിന്റേതാണ് ഉത്തരവ്.

മിക്ക മരുന്നുകള്‍ക്കും ജി.എസ്.ടി. ഉണ്ടെങ്കിലും ആതുരചികിത്സയെ ജി.എസ്.ടി.യില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രോഗികള്‍ ആശുപത്രിയില്‍ കഴിയുന്നിടത്തോളംകാലം അവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ആതുരചികിത്സയുടെ ഭാഗമാണ്. ഇത് കണക്കിലെടുത്താണ് ഇക്കാലയളവില്‍ ഉപയോഗിക്കുന്ന മരുന്നുകളെ ജി.എസ്.ടി.യില്‍നിന്ന് ഒഴിവാക്കിയത്. ആശുപത്രിയില്‍ കഴിയുന്ന സമയത്ത്് ഉപയോഗപ്പെടുത്തിയ ചികിത്സാ ഉപകരണങ്ങളെയും ജി.എസ്.ടി.യില്‍നിന്ന് ഒഴിവാക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയാണ് കേരള അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങ്ങിനെ സമീപിച്ച് ഉത്തരവ് നേടിയത്.

ആശുപത്രിയുടെ സ്വന്തം മെഡിക്കല്‍ ഷോപ്പില്‍നിന്ന് ചികിത്സാ കാലയളവില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കു മാത്രമാണ് ഇളവ് കിട്ടുക. ഔട്ട് പേഷ്യന്റ് ചികിത്സ തേടുന്നവര്‍ക്ക് ഈ ആനുകൂല്യം കിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?