ആരോഗ്യം

പച്ചക്കറി കഴിച്ച് ബിപിയെ വരുതിക്ക് നിര്‍ത്താം

സമകാലിക മലയാളം ഡെസ്ക്

കാലാവസ്ഥയ്ക്ക് അനുസരിച്ച് രക്തസമ്മര്‍ദ്ദം വ്യത്യാസപ്പെട്ടുക്കൊണ്ടിരിക്കും. തണുപ്പുള്ള കാലാവസ്ഥയില്‍ ആണെങ്കില്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് ആഹാരം കഴിച്ച് നിങ്ങളുടൈ ശരീരത്തിലെ ബ്ലഡ് പ്രഷറിനെ നിയന്ത്രണവിധേയമാക്കാം. ഇതിനു സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളുമുണ്ട്. 

കാരറ്റ്

പോഷകങ്ങളാല്‍ സമൃദ്ധമാണ് കാരറ്റ്. രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ട് കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദവും ലിപ്പിഡിന്റെ സൂചകങ്ങളെയും കുറയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു. അതിറോസ്‌ക്ലീറോസിസ്, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കാനും കാരറ്റിനു സാധിക്കും. 


 
ബീറ്റ്റൂട്ട് 

ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ രക്താതിമര്‍ദം കുറയ്ക്കാന്‍ ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാല്‍ മതിയത്രേ. ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ബീറ്റ് റൂട്ടില്‍ ധാരാളം ഡയറ്ററി നൈട്രേറ്റ് ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യശരീരം ഡയറ്ററി നൈട്രേറ്റിനെ ബയോളജിക്കലി ആക്ടീവ് നൈട്രേറ്റും നൈട്രിക് ഓക്‌സൈഡും ആയി മാറ്റുന്നു. ഇത് രക്തക്കുഴലുകളിലെ രക്തപ്രവാഹം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു. 

സെലറി

താലൈഡുകള്‍ എന്ന ഫൈറ്റോകെമിക്കലുകള്‍ സെലറിയിലുണ്ട്. ഇത് ഹൃദയധമനികളിലെ കലകളെ റിലാക്‌സ് ചെയ്യിക്കുന്നു. രക്തപ്രവാഹം വര്‍ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. സെലറിയില്‍ ഉപ്പ് വളരെ കുറവും നാരുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം ഇവ കൂടുതലും ആണ്. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. 

മുള്ളങ്കി 

സോഡിയം കുറവും പൊട്ടാസ്യം കൂടുതലും ആണ് മുള്ളങ്കിയില്‍. ഇത് രക്തസമ്മര്‍ദം സാധാരണ നിലയില്‍ നിര്‍ത്തുന്നു. പക്ഷേ മുള്ളങ്കി നമ്മള്‍ മലയാളികള്‍ വളരെ കുറവേ ആഹാരത്തില്‍ ഉള്‍പ്പെടുത്താറുള്ളപ.

 
ഉലുവയില

ഉലുവയിലയും രക്തസമ്മര്‍ദം കുറയ്ക്കാന്‍ നല്ലതാണ്. ദിവസവും ഉലുവ ഉപയോഗിക്കുന്നത് ചീത്ത കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കുകയും നല്ല കൊല്ലളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം