ആരോഗ്യം

സോഫ്റ്റ് ഡ്രിങ്ക് ഒഴിച്ചുകൂടാനാകുന്നില്ലേ? വരാന്‍ സാധ്യതയുള്ള രോഗം അത്ര ചെറുതല്ല

സമകാലിക മലയാളം ഡെസ്ക്

ളുകളുടെ ജീവിതരീതിയിലും ആഹാരരീതിയിലുമെല്ലാം വലിയ മാറ്റമാണ് വന്നിട്ടുള്ളത്. വിശക്കുമ്പോള്‍ ജങ്ക് ഫുഡ് കഴിച്ചും ദാഹിക്കുമ്പോള്‍ വെള്ളത്തിന് പകരം നിറം ചേര്‍ത്ത മധുരപാനീയങ്ങള്‍ കുടിച്ചുമൊക്കെയാണ് ആ മാറ്റങ്ങള്‍. എന്നാല്‍ സോഫ്റ്റ് ഡ്രിങ്ക് എന്ന് വിളിപ്പേരുള്ള ശീതളപാനീയങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. 

മാത്രമല്ല ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുമെന്നും ഗവേഷകര്‍ പറയുന്നു. മധുരമുളള പാനീയം കുടിക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്നാണ് പുതിയ പഠനം പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് പാരീസില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഈ പഠനഫലം ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.  

ശീതളപാനീയങ്ങള്‍ക്ക് കൂടുതല്‍ മധുരമുണ്ടാകാനായി കൃത്രിമ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതാണ് ക്യാന്‍സറിലേക്ക് നയിക്കുന്നത്. അതുപോലെ തന്നെ മധുരമുളള പാനീയങ്ങള്‍ അമിതമായി കുടിക്കുന്നത് തടി കൂടാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 

40 വയസ് പ്രായമുള്ള 101,257 പേരില്‍ നടത്തിയ പഠനത്തിന് ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഇത്തരം പാനീയങ്ങള്‍ ദിവസവും കുടിക്കുന്ന 2193 പേര്‍ക്ക് ക്യാന്‍സര്‍ കണ്ടെത്തിയതായി പഠനം പറയുന്നു. മധുരമുളള പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ വരാനുളള സാധ്യത 18 ശതമാനമാണെന്നും പഠനം സൂചിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''