ആരോഗ്യം

ഒരു 'പെഗ്ഗി'ലറിയാം, പാക്കറ്റിലുള്ള ഭക്ഷണം കേടായോ എന്ന് ! നിര്‍ണായക കണ്ടുപിടിത്തവുമായി ഗവേഷകര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്‌: ഭക്ഷ്യവസ്തുക്കള്‍ കേടായോ എന്ന് വേഗത്തില്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. പേപ്പര്‍ ബേസ്ഡ് ഇലക്ട്രിക്കല്‍ ഗ്യാസ് സെന്‍സര്‍ അഥവാ 'പെഗ്' എന്നാണ് ഈ സെന്‍സറിനെ വിളിക്കുന്നത്. ചീഞ്ഞ ഭക്ഷ്യവസ്തുക്കളില്‍ നിന്ന് പുറപ്പെടുന്ന വാതകങ്ങളായ അമോണിയ, ട്രൈമെഥൈലാമിന്‍ എന്നിവയെ എളുപ്പത്തില്‍ പെഗ് തിരിച്ചറിയും.

സ്മാര്‍ട്ട്‌ഫോണുമായി  ഈ സെന്‍സറുകള്‍ ബന്ധിപ്പിക്കാമെന്നും ഇതോടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കേടായവ വാങ്ങി വരുന്നത് ഒഴിവാക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു.

മണ്ണില്‍ അലിഞ്ഞ് ചേരുമെന്നതിനാല്‍ തന്നെ ഇവ പരിസ്ഥിതിക്ക് ദോഷം ഒന്നും ഉണ്ടാക്കുന്നില്ല. ഭക്ഷണം പാക്ക് ചെയ്യുമ്പോള്‍ ഉപയോഗിക്കാനും സാധിക്കും. സ്മാര്‍ട്ട്ഫഓണുകള്‍ക്ക് വായിക്കാന്‍ സാധിക്കുന്ന മൈക്രോചിപ്പുകള്‍ ടാഗില്‍ ഘടിപ്പിക്കാനാണ് ഗവേഷകര്‍ പദ്ധതിയിടുന്നത്. 

 കേടായ സാധനങ്ങളെ തിരിച്ചറിയുന്നതിന് പുറമേ കാലാവധി കഴിഞ്ഞതാണോയെന്നും പെഗ് ടാഗ് സ്‌കാന്‍ ചെയ്താല്‍ അറിയാം. അധികം വൈകാതെ തന്നെ സെന്‍സറുകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ഗവേഷക സംഘം പറയുന്നത്. പ്ലാസ്റ്റികിന് പകരം 'പെഗ് ടാഗു'കളോടെ എത്തുന്ന പേപ്പറുകളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയുന്നതിനുള്ള സംവിധാനം കൊണ്ടുവരുമെന്നും ഇതോടെ പ്ലാസ്റ്റിക് മാലിന്യവും , ഭക്ഷണമാലിന്യവും കുറയ്ക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും