ആരോഗ്യം

പ്ലാസ്റ്റിക് സ്പൂണുകളും ചട്ടുകങ്ങളും ഉപയോഗിക്കാറുണ്ടോ?; നിങ്ങളുടെ കരളിന് വരെ തകരാര്‍ സംഭവിക്കാം, പഠനം

സമകാലിക മലയാളം ഡെസ്ക്

നിത്യജീവിതത്തില്‍ നിന്നും നമ്മള്‍ പരമാവധി ഒഴിവാക്കേണ്ട വസ്തുവാണ് പ്ലാസ്റ്റിക്. എങ്കിലും എന്നും ഉപയോഗിക്കുന്ന വസ്തുക്കളില്‍ മിക്കതിലും പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. ചില തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ അടുക്കളയില്‍ വരെ ഉപയോഗിക്കാറുണ്ട്. പ്ലാസ്റ്റിക് സ്പൂണുകള്‍, പാചകത്തിന് വേണ്ടി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തവി, പ്ലേറ്റ് തുടങ്ങിയവയൊക്കെയാണ് ഇതില്‍ പ്രധാനി.

എന്നാല്‍ ഇത്തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ചൂടാക്കുമ്പോള്‍ അതിമാരകമായ വിഷവസ്തുവാണ് പുറന്തള്ളുന്നത്. ഇതു മൂലം ആളുകള്‍ക്ക് കരള്‍ രോഗം, തൈറോയ്ഡ് എന്നിവ വരാനുള്ള സാധ്യത കൂടുതലാണെന്ന് വെളിപ്പെടുത്തുന്ന പഠനങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. 

70 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാക്കിയ പ്ലാസ്റ്റിക് പാത്രം ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്ലാസ്റ്റിക് ചൂടാക്കുമ്പോള്‍ പുറത്തേക്ക് വമിക്കുന്ന ഒളിഗമേസ് എന്ന വസ്തുവാണ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്. മനുഷ്യനിര്‍മ്മിതമായ ഈ കെമിക്കല്‍ കരള്‍ രോഗത്തിനും തൈറോയ്ഡിനും കാരണമാകുന്നു. 

മാത്രമല്ല, ഇത് അമിതമായ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാന്‍സറിനും വരെ കാരണമാകും. ജെര്‍മന്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസ്‌ക് അസസ്‌മെന്റ് ആണ് ഈ വിഷയത്തില്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍