ആരോഗ്യം

ഈ എട്ട് ഭക്ഷണങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ അപകടം; കാന്‍സറിന് വരെ കാരണമായേക്കും!! പഠനം

സമകാലിക മലയാളം ഡെസ്ക്

വീട്ടില്‍ ബാക്കി വരുന്ന ആഹാരം കളയാന്‍ പലര്‍ക്കും മടിയാണ്. അത് നേരെ ഫ്രിഡ്ജിലേക്ക് കയറ്റിയോ അല്ലാതെയോ സൂക്ഷിച്ച് പിന്നീട് ചൂടാക്കി കവിക്കുന്നതാണ് ശീലം. ഭക്ഷണത്തിന് ചൂട് പോരെന്ന് പറഞ്ഞ് ഒരിക്കല്‍ പാകം ചെയ്ത ഭക്ഷണം പിന്നെയും പിന്നെയും ചൂടാക്കുന്നതും പതിവാണ്. എന്നാല്‍ ചില വസ്തുക്കള്‍ ഇങ്ങനെ ചൂടാക്കിയാല്‍ വളരെ അപകടമാണെന്നാണ് പഠനത്തില്‍ പറയുന്നത്. 

അങ്ങനെയുള്ള ഭക്ഷണങ്ങള്‍ അപ്പോഴത്തെ ആവശ്യത്തിന് മാത്രമുള്ള എടുത്ത് പാകം ചെയ്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലാത്തപക്ഷം ചിലപ്പോള്‍ നിങ്ങളെ കാത്തിരിക്കുന്നത് മാരകരോഗങ്ങളായിരിക്കും. ആഹാരകാര്യങ്ങളില്‍ ഒരല്‍പം കരുതല്‍ കാണിച്ചാല്‍ ആരോഗ്യത്തോടെ ജീവിക്കാം. ചൂടാക്കി വീണ്ടും ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം. 

മുട്ട: വളരെ പെട്ടെന്ന് തയാറാക്കി കഴിക്കാവുന്ന ഭക്ഷണമാണ് മുട്ട. പക്ഷേ വേവിക്കുന്നതിലൂടെ മുട്ടയിലെ ബാക്ടീരിയകള്‍ ഒന്നും നശിക്കുന്നില്ല. സാല്‍മൊണല്ല എന്ന ബാക്ടീരിയ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പുഴുങ്ങിയ ശേഷം റൂം ടെമ്പറേച്ചറില്‍ എത്ര നേരം മുട്ട വയ്ക്കുന്നുവോ അത്രയും അപകടകരമായ അളവില്‍ ഈ ബാക്ടീരിയ പെരുകും. മുട്ട പാകം ചെയ്തശേഷം ഉടനെ കഴിക്കുന്നതാണ് നല്ലത്. വീണ്ടും ചൂടാക്കുന്നത് ഏറെ അപകടമാണെന്ന് പഠനങ്ങളില്‍ പറയുന്നു.

എണ്ണപ്പലഹാരങ്ങള്‍: എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ ഒരിക്കലും വീണ്ടും ചൂടാക്കരുത്. ഇത് എണ്ണയുടെ ഗുണങ്ങള്‍ നഷ്ടപ്പെടുത്തും. കൂടാതെ, വീണ്ടും ചൂടാക്കുമ്പോള്‍ ഇവ പുകയിലൂടെ അപകടകാരികളായ വിഷപദാര്‍ഥങ്ങള്‍ പുറത്തു വിടുന്നുണ്ട്. ഇത് നിരവധി രോഗങ്ങള്‍ക്ക് കാരണമാകും.

ബീറ്റ്‌റൂട്ട്:  വളരെ ഏറെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടിലടങ്ങിയ നൈട്രിക് ഓക്‌സൈഡ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ വേവിച്ച ബീറ്റ്‌റൂട്ട് വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റുകള്‍ നൈട്രൈറ്റുകള്‍ ആയും അവ നൈട്രോസാമിനുകള്‍ ആയും രൂപാന്തരപ്പെടും. ഇവ കാന്‍സറിനു കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പതിവായി വീണ്ടും ചൂടാക്കി ബീറ്റ്‌റൂട്ട് ഉപയോഗിക്കുന്നത് കാന്‍സര്‍ സാധ്യത കൂട്ടുമത്രേ. 

കടല്‍വിഭവങ്ങള്‍: ആളുകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ആഹാരങ്ങളിലൊന്നാണ് സീഫുഡ്. പക്ഷേ ഫുഡ് പോയ്‌സണ്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലായതിനാല്‍ സൂക്ഷിച്ചേ കഴിക്കാവൂ. പാകം ചെയ്ത് ഒരു മണിക്കൂറിനകം കഴിക്കണം. ഒരിക്കലും ചൂടാക്കി ഉപയോഗിക്കുകയുമരുത്.

എണ്ണകള്‍: ചില തരം സസ്യ എണ്ണകള്‍ ചേര്‍ത്ത ആഹാരം വീണ്ടും ചൂടാക്കരുത്. ഫ്‌ലാക്‌സ് സീഡ് ഓയില്‍, ഒലിവ് ഓയില്‍, കനോല ഓയില്‍ എന്നിവയാണവ. ഇവയെല്ലാം ഒമേഗ 3 ഫാറ്റും മറ്റ് അണ്‍സാച്ചുറേറ്റഡ് ഫാറ്റുകളും അടങ്ങിയതാണ്. നിരവധി ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്. എന്നാല്‍ ഒരിക്കലും ഇവ ചേര്‍ന്ന ഭക്ഷണസാധനങ്ങള്‍ വീണ്ടും ചൂടാക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

സ്പിനാച്ച്: ബീറ്റ്‌റൂട്ട് പോലെ സ്പിനാച്ചും നൈട്രേറ്റ് ധാരാളം അടങ്ങിയ ആഹാരമാണ്. ഇലക്കറികള്‍ ചൂടാക്കുമ്പോള്‍ നൈട്രേറ്റുകള്‍ കാന്‍സിനോജനിക് (കാന്‍സറിനു കാരണമാകുന്ന) നൈട്രോസാമിന്‍സ് ആയി മാറുന്നു. അതുകൊണ്ട് ഇലക്കറികള്‍ ഒരിക്കലും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. 

കോഴിയിറച്ചി: മുട്ടയില്‍ അടങ്ങിയിട്ടുള്ള അതേ സാല്‍മൊണല്ല ബാക്ടീരിയ ചിക്കനിലും ഉണ്ട്. സമയം വൈകുന്തോറും ഇവ പെരുകുന്നു. അതുകൊണ്ട് ഒരു തവണയിലധികം ഒരിക്കലും ചിക്കന്‍ ചൂടാക്കി ഉപയോഗിക്കരുത്.

ഉരുളക്കിഴങ്ങ്: വേവിച്ച ഉരുളക്കിഴങ്ങ് തണുക്കുമ്പോള്‍ അവയില്‍ clostridium botulinum എന്ന ബാക്ടീരിയ പെരുകുന്നു. ഇതാണ് ബോട്ടുലിസം എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. ഉരുളക്കിഴങ്ങ് പാകം ചെയ്ത ഉടനെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം