ആരോഗ്യം

നിങ്ങളുടെ ഭക്ഷണശീലത്തിൽ ഈ 6 പിഴവുകൾ ഉണ്ടോ? എങ്കിൽ ചർമ്മം അപകടത്തിലാണ് 

സമകാലിക മലയാളം ഡെസ്ക്


‌‌
നിങ്ങളെ ഒരു തേനീച്ച കുത്തുകയോ സ്റ്റൗവിൽ ഒന്ന് കൈ പൊള്ളുകയോ ചെയ്തു എന്ന് കരുതുക, നിങ്ങളുടെ ശരീരത്തിൽ ഒരു വീക്കം സംഭവിക്കുമെന്ന് ഉറപ്പാണ്. ശരീരത്തിന്റെ രോ​ഗപ്രതിരോധശേഷിയാണ് ഇതിന് കാരണം. പക്ഷെ ഇത് മാറാതിരുന്നാൽ എന്തായിരിക്കും അവസ്ഥ? അതായത് ഒരു മുറിവും പൊള്ളലും ഒന്നുമില്ലാതെ ശരീരം ഇൻഫ്ലമേറ്ററി കോശങ്ങളെ പുറപ്പെടുവിച്ചുകൊണ്ടിരുന്നാൽ? 

ഇൻഫ്ലമേറ്ററി കോശങ്ങൾ തുടർച്ചയായി പ്രത്യക്ഷപ്പെടുന്നത് ചർമ്മത്തിന് അത്ര നല്ലതല്ല. ചർമ്മത്തിന്റെ യുവത്വവും ചുറുചുറുക്കുമെല്ലാം നഷ്ടപ്പെടും. ഇത് പെട്ടന്ന് പ്രായമാകാനും വഴിവയ്ക്കും. ആന്റി-ഇൻഫ്ളമേഷൻ കഴിവുള്ള ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നതാണ് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ നല്ലത്. അതോടൊപ്പം തന്നെ ഈ അവസ്ഥയിലേക്ക് നമ്മളെ തള്ളിവിടുന്ന ചില തെറ്റായ ഭക്ഷണശീലങ്ങളും അറിഞ്ഞിരിക്കണം. 

  • ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തതാണ് ഒന്നാമത്തേത്. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയുട്ടുള്ള വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിക്ക് ഏറെ അനിവാര്യമാണ്, പ്രത്യേകിച്ച് പ്രായമാകുന്തോറും. 
  • ഫ്രെഞ്ച് ഫ്രൈസ് പോലെ തിളച്ച എണ്ണയിൽ ഫ്രൈ ചെയ്‌തെടുക്കുന്നവ അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്ട്‌സ് ഉത്പാദിപ്പിക്കും. റെഡ്മീറ്റ്, വൈറ്റ് ബ്രെഡ് അടക്കമുള്ളവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. 
  • മറ്റൊരു തെറ്റാണ് പ്രൊസസ്ഡ് ജങ്ക് ഭക്ഷണം കഴിക്കുന്നത്. ഹോട്ട് ഡോഗ്‌സ്, കുക്കീസ്, പൊട്ടറ്റോ ചിപ്‌സ്, ഐസ് ക്രീം തുടങ്ങിയവ ആരോഗ്യകരമായ ഭക്ഷണരീതിക്ക് ഒട്ടും ചേർന്നതല്ല. 
  • നാരുകൾ അടങ്ങിയ ഭക്ഷണം ആവശ്യത്തിന് കഴിക്കാത്തതാണ് ഭക്ഷണരീതിയിൽ നമ്മളുണ്ടാക്കുന്ന മറ്റൊരു പിഴവ്. ദിവസവും 25-38 ഗ്രാം ഡയറ്ററി ഫൈബർ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മുഴുവൻ ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, നട്ട്‌സ് എന്നിവ ഇതിന് സഹായിക്കും. 
  • മറ്റൊരു തെറ്റാണ് ഗ്ലൂട്ടെൻ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത്. ബ്രെഡ്, പാസ്ത, പിസ ക്രസ്റ്റ് എന്നിവയിൽ ഗ്ലൂട്ടിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 
  • അടിക്കടിയുള്ള മദ്യപാനവും തിരിച്ചടിയാകും. സ്ത്രീകൾ ദിവസവും ഒരു ഡ്രിങ്ക് എന്ന കണക്കിലും പുരുഷന്മാർ രണ്ട് ഡ്രിങ്ക് എന്ന കണക്കിലും ഈ ശീലം നിയന്ത്രിക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി