ആരോഗ്യം

കാൻസർ രോ​ഗികൾക്ക് പ്രതീ‌ക്ഷയായി‌‌ മരുന്ന്, പരീക്ഷിച്ച എല്ലാവർക്കും സൗഖ്യം; ചരിത്രത്തിൽ ആദ്യം 

സമകാലിക മലയാളം ഡെസ്ക്

ർബുദ ബാധിതരിൽ നടത്തിയ മരുന്നു പരീക്ഷണം വിജയം കണ്ടു. മലാശയ അർബുദം ബാധിച്ച 18 പേരിൽ ‘ഡൊസ്റ്റർലിമാബ്’ എന്ന പുതിയ മരുന്നു പരീക്ഷിച്ചതാണ് വിജയകരമായത്. പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. അർബുദ ചികിത്സയിൽ ഇതാദ്യമായാണ് പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവർക്കും സൗഖ്യം ലഭിക്കുന്നത്.

അർബുദ വളർച്ച തുടക്കത്തിലേ കണ്ടെത്തിയതും മറ്റ് അവയവങ്ങളിലേക്കു പടർന്നിട്ടില്ലാത്തതുമായ ഒരേ തരത്തിലുള്ള 18 രോഗികളാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. രോഗികൾക്കു മൂന്നാഴ്ചയിൽ ഒരിക്കൽ വീതം ആറ് മാസത്തേക്ക് ഡൊസ്റ്റർലിമാബ് നൽകി. ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് കാൻസർ സെന്ററിലായിരുന്നു പരീക്ഷണം.

ആറ് മാസം മരുന്ന് കഴിച്ചപ്പോൾ അർബുദ വളർച്ച പൂർണമായും ഇല്ലാതായെന്ന് കണ്ടെത്തി. അർബുദ നിർണയത്തിനുള്ള ടോമോഗ്രഫി, പെറ്റ് സ്കാൻ, എംആർഐ സ്കാൻ അടക്കമുള്ള എല്ലാ പരിശോധനയിലും രോഗം പൂർണമായും മാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ പാർശ്വ ഫലങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ മരുന്ന് പരീക്ഷണം വിജയകരമാകുന്നത് ആദ്യമായാണെന്ന് പഠനത്തിൽ പങ്കാളിയായ കാലിഫോർണിയ സർവകലാശാലയിലെ അർബുദ രോഗ വിദഗ്ദർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍