ആരോഗ്യം

പാലക്ക് പനീര്‍ ഇഷ്ടമാണോ? ഇവ രണ്ടും ഒന്നിച്ചു കഴിക്കാന്‍ പാടില്ല! കാരണമിത് 

സമകാലിക മലയാളം ഡെസ്ക്

ണുപ്പുകാലത്ത് ആരോഗ്യത്തിന് ശ്രദ്ധ കൊടുക്കുന്നവരുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് ചീര. മിക്കവരും വീടുകളില്‍ തന്നെ ചീര നട്ടുവളര്‍ത്തും. പോഷകങ്ങളുടെ കലവറയെന്ന് വിശേഷിപ്പിക്കുന്ന ചീര വ്യത്യസ്ത രീതിയില്‍ കറിവയ്ക്കുമെങ്കിലും പാലക്ക് പനീറിനാണ് ആരാധകരേറെയുള്ളത്. ചീര ഉപയോഗിച്ചുള്ള ഫാന്‍സി റെസിപ്പികളില്‍ ഒന്നും ഇതുതന്നെയാണ്. ചപ്പാത്തി, പൊറോട്ട, നാന്‍ അങ്ങനെ എന്തിനൊപ്പവും കിടിലന്‍ കോമ്പിനേഷനാണ് സംഗതി. 

പാലക്കും പനീറും ഒന്നിച്ച് കഴിച്ചാല്‍!

പാലക്കും പനീറും ഒന്നിച്ച് കഴിക്കാന്‍ പാടില്ലെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ നമാമി അഗര്‍വാള്‍ പറയുന്നത്. 'പാലക് പനീര്‍ കഴിക്കാന്‍ ഇഷ്ടമാണോ? നല്ല രുചിയാണല്ലേ, പക്ഷെ ഒതൊരു നല്ല കോമ്പിനേഷനല്ല. കാരണം ചില വിഭവങ്ങള്‍ ഒന്നിച്ചു കഴിക്കാനുള്ളതല്ല. ആരോഗ്യകരമായ ഭക്ഷണമെന്ന് പറയുമ്പോള്‍ ശരിയായ ഭക്ഷണം കഴിക്കണം കൃത്യസമയത്ത് കഴിക്കണം എന്നുമാത്രമല്ല, ശരിയായ കോമ്പിനേഷനുകള്‍ തെരഞ്ഞെടുക്കണം എന്നതും പ്രധാനമാണ്', നമാമി പറഞ്ഞു.

ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒന്നിച്ചുകഴിച്ചാല്‍ ഒന്നിലെ പോഷകങ്ങള്‍ മറ്റൊന്ന് തടയുമെന്നും അത്തരത്തില്‍ ഒന്നാണ് കാല്‍സ്യവും ഇരുമ്പുമെന്നും നമാമി വിശദീകരിച്ചു. പനീറില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ടെങ്കില്‍ ചീരയില്‍ ഇരുമ്പ് ധാരാളമുണ്ട്. ഒന്നിച്ചുകഴിക്കുമ്പോള്‍ പനീറിലെ കാല്‍ഷ്യം ചീരയിലെ ഇരുമ്പിനെ തടയും. അതുകൊണ്ട് ചീരയുടെ പോഷകങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കണമെന്നുണ്ടെങ്കില്‍ ഉരുളക്കിഴങ്ങിനൊപ്പമോ ചോളത്തിനൊപ്പമോ കഴിക്കാം, നമാമി കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു