ആരോഗ്യം

ഇന്ത്യക്കാരുടെ ആന്റിമൈക്രോബിയൽ പ്രതിരോധം കൂടി, ഇനി പല മരുന്നുകളും ഉദ്ദേശിച്ച ഫലം തരില്ല; ഐസിഎംആർ പഠനം 

സമകാലിക മലയാളം ഡെസ്ക്


ന്ത്യയിലെ ആളുകളിൽ ആന്റിമൈക്രോബിയൽ പ്രതിരോധത്തിൽ സുസ്ഥിരമായ വളർച്ച ഉണ്ടായതായി ഐസിഎംആർ പഠനം. ഇതുമൂലം പല രോഗങ്ങൾക്കും നിലവിൽ നൽകികൊണ്ടിരിക്കുന്ന മരുന്നുകൾ ഒരു വലിയ വിഭാ​ഗം ആളുകളിൽ ഇനി ഫലം ചെയ്യാൻ സാധ്യതയില്ലെന്നാണ് ഐസിഎംആർ പഠനത്തിൽ പറയുന്നത്. 

ഐസിഎംആർ റിപ്പോർട്ട് അനുസരിച്ച്, ഇ കോളി ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഇമിപെനത്തിനെതിരെയുള്ള പ്രതിരോധം 2016ൽ 14ശതമാനമായിരുന്നെങ്കിൽ 2021ൽ അത് 36ശതമാനമായി വർദ്ധിച്ചു. ന്യുമോണിയ, സെപ്‌റ്റിസീമിയ എന്നിവയെ ചികിത്സിക്കാൻ ഐസിയു രോ​ഗികൾക്കടക്കം നൽകുന്ന ആൻറിബയോട്ടിക്കായ കാർബപെനം ഒരു വലിയ വിഭാഗം രോഗികൾക്ക് പ്രയോജനം ചെയ്യില്ലെന്നാണ് ആളുകളുടെ ആന്റിമൈക്രോബിയൽ പ്രതിരോധം വിശകലനം ചെയ്തുള്ള പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 

സി. പാരാപ്‌സിലോസിസ്, സി. ഗ്ലാബ്രറ്റ തുടങ്ങിയ നിരവധി ഫംഗസ് രോഗാണുക്കൾ ഫ്ലൂക്കോണസോൾ പോലെയുള്ള പൊതുവെ ലഭ്യമായ ആന്റിഫംഗൽ മരുന്നുകളോട് പ്രതിരോധം വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ അടുത്ത കുറച്ച് വർഷങ്ങളിൽ സൂക്ഷ്മ നിരീക്ഷണം ആവശ്യമാണെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പരിശോധിച്ച് പൂർത്തിയാക്കിയ പഠനത്തിൽ ആളുകളിൽ മരുന്നുകളോടുള്ള പ്രതിരോധശേഷി വർദ്ധിച്ചത് നിലവിൽ ചികിത്സിച്ചുവരുന്ന പല രോഗങ്ങളും ഇപ്പോൾ ലഭ്യമായിട്ടുള്ള മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാൻ എളുപ്പമായിരിക്കില്ലെന്നാണ് ഐസിഎംആറിലെ മുതർന്ന് ശാസ്ത്രജ്ഞ ഡോ. കാമിനി പറയുന്നത്. ഉടനടി ശരിയായ മുൻകരുതലും നടപടികളും സ്വീകരിച്ചില്ലെങ്കിൽ ആന്റിമൈക്രോബിയൽ പ്രതിരോധം വരും കാലങ്ങളിൽ ഒരു മഹാമാരിയോളം വലിയ വിപത്തായി തീരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു