ആരോഗ്യം

വിറ്റാമിൻ കുറഞ്ഞാൽ കാൻസർ സാധ്യത കൂടും; കരുതിയിരിക്കാം ഈ കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന ഒരു രോഗമാണ് കാൻസർ. കുട്ടികൾ മുതൽ പ്രായമായവരിൽ വരെ കാൻസർ കോശങ്ങൾ വളരുന്നു. കാൻസറിന്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകൾ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്

അതിൽ പ്രധാനം വിറ്റാമിൻ ഡിയാണ്. ശരീരത്തിന്റെ ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് വിറ്റാമിൻ ഡി. ഇവ ശരീരത്തിലെ കൊഴുപ്പിൽ ലയിക്കുന്നു. സമീപകാല പഠനങ്ങളിൽ വിറ്റാമിൻ ഡിയുടെ അഭാവം പലതരത്തിലുള്ള കാൻസറിനും കാരണമാകുമെന്ന് കണ്ടെത്തി. അണ്ഡാശയ അർബുദം, സ്തനാർബുദം, വൻകുടൽ അർബുദം  തുടങ്ങിയവ വിറ്റാമിൻ ഡി3 യുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. എല്ലുകളുടെയും സന്ധികളുടെയും വേദന, പേശിവലിവ്, ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയൊക്കെ വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങളാവാം.

സൂര്യരശ്മികളാണ് വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം. രാവിലെയും വൈകുന്നേരവുമുള്ള ഇളം വെയിൽ കൊള്ളുന്നത് വിറ്റാമിൻ ഡി  നേരിട്ട് ശരീരത്തിന് ലഭിക്കും. പാൽ, തൈര്, ബട്ടർ, ചീസ്,  മുട്ട, സാൽമൺ ഫിഷ്, കൂൺ, ധാന്യങ്ങൾ, പയർ വർഗങ്ങൾ തുടങ്ങിയവയിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കും. 

വിറ്റാമിൻ സി- അർബുദം സ്ഥിരീകരിക്കുന്ന രോ​ഗികളിൽ വിറ്റാമിൻ സിയുടെ കുറവ് വലിയ തോതിൽ കണാറുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. രോ​ഗപ്രതിരോധ ശേഷി വർധിക്കാൻ ശരീരത്തിന് വിറ്റാമിൻ സി ആവശ്യമാണ്. വിറ്റാമിൻ സി ശരീരത്തിൽ കുറഞ്ഞാൽ അർബുദ രോ​ഗികളുടെ അതിജീവനം ബുദ്ധിമുട്ടാകും. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെൽ പെപ്പർ, തക്കാളി, പേരയ്ക്ക, ചീര, പൈനാപ്പിൾ തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.  

വിറ്റാമിൻ എ- സ്തനാർബുദം, ശ്വാസകോശ അർബുദം, ത്വക്ക് അർബുദം, സെർവിക്കൽ കാൻസർ, ഗ്യാസ്ട്രിക് കാൻസർ, കരളുമായി ബന്ധപ്പെട്ട അർബുദം, അണ്ഡാശയ അർബുദം എന്നിവ വിറ്റാമിൻ എയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ എ ക്യാൻസർ സാധ്യതയെ കുറയ്ക്കുന്ന ഒരു ആൻറി ഓക്സിഡൻറായി പ്രവർത്തിക്കും. മധുരക്കിഴങ്ങ്, ക്യാരറ്റ്, ചീര തുടങ്ങിയവയിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, നിരവധി ഡിഡ്‌പ്ലേ ഫീച്ചറുകള്‍; പോക്കോ എഫ്6 വ്യാഴാഴ്ച ഇന്ത്യയില്‍

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍

ഒളിംപിക്‌സ് മുന്നറിയിപ്പ്! ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം

ഷാരൂഖ് - അനിരുദ്ധ് കോമ്പോ വീണ്ടും; ഹിറ്റിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ