ആരോഗ്യം

സോഡ കുടിച്ചാല്‍ ശരീര ഭാരം കുറയുമോ? ഗുരുതര രോഗത്തിന് ഇടയാക്കുമെന്ന് പഠനം 

സമകാലിക മലയാളം ഡെസ്ക്

രീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഉത്പന്നങ്ങളായാണ് ഡയറ്റ് സോഡകള്‍ വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഡയറ്റ് സോഡകളുടെ അമിത ഉപയോഗം കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 

ഇത്തരം ഉത്പന്നങ്ങളുടെ അമിത ഉപയോഗം  ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) വര്‍ദ്ധിപ്പിക്കുകയും മെറ്റബോളിക് ഡിസ്ഫംഗ്ഷന്‍-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവര്‍ ഡിസീസ് (എംഎഎസ്എല്‍ഡി) ഉണ്ടാകാന്‍ കാരണമാകുമെന്നാണ് കണ്ടെത്തല്‍.  ബിഎംസി പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. 

ഡയറ്റ് സോഡകള്‍ കുടിക്കുന്നത് ഉയര്‍ന്ന ബിഎംഐ, രക്തസമ്മര്‍ദ്ദം എന്നിവയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മുന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഡയറ്റ് സോഡകള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കരള്‍ രോഗത്തിനും ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. ഡയറ്റ് സോഡകളില്‍ കാണപ്പെടുന്ന കൃത്രിമ മധുരം അമിതമായി ഉള്ളില്‍ ചെല്ലുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

എംഎഎസ്എല്‍ഡി ഏറ്റവും സാധാരണമായ കരള്‍ രോഗങ്ങളില്‍ ഒന്നാണ്. ലോക ജനസംഖ്യയുടെ 46 ശതമാനത്തിലും രോഗം ബാധിക്കുന്നതായാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എംഎഎസ്എല്‍ഡിയെ നേരത്തെ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (എന്‍എഎഫ്എല്‍ഡി)  എന്നാണ് വിളിച്ചിരുന്നത്. 2023 ജൂണിലാണ് രോഗത്തിന്റെ പേര് മാറ്റിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി