ആരോഗ്യം

ഹൃദ്രോഗം തടയാന്‍ മുട്ട! ആഴ്ചയില്‍ എത്ര മുട്ട കഴിക്കാം?

സമകാലിക മലയാളം ഡെസ്ക്

പെട്ടെന്നൊരു കറിയുണ്ടാക്കണമെങ്കില്‍ ആദ്യം ചിന്തിക്കുന്നത് മുട്ടയെക്കുറിച്ചായിരിക്കും. തയ്യാറാക്കാന്‍ എളുപ്പമാണെന്ന് മാത്രമല്ല ആരോഗ്യഗുണങ്ങളിലും മുട്ട മുന്നിലാണ്. എന്നാല്‍ മുട്ടയില്‍ കൊളസ്‌ട്രോള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ പലപ്പോഴും ഹൃദ്രോഗികളോട് ഇത് ഒഴിവാക്കാന്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇതിന് നേരെ വിപരീതമാണ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. 

മുട്ട ഹൃദയാരോഗ്യത്തിന് ദോഷകരമാണെന്ന് പറയുന്നത് നമുക്ക് പലപ്പോഴും യുക്തിസഹമായി തോന്നിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഉണ്ടാകുന്നതല്ലെന്നും അത് കരള്‍ നിര്‍മ്മിക്കുന്നതാണെന്നുമാണ് ഇപ്പോള്‍ നിരവധി പഠനങ്ങള്‍ പറയുന്നത്. അതായത് ഹൃദയാരോഗ്യത്തിന് മുട്ട ഒഴിവാക്കേണ്ട ആവശ്യമില്ലെന്നര്‍ത്ഥം. നിയന്ത്രിത അളവില്‍ മുട്ട കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കില്ലെന്നാണ് പഠനങ്ങളില്‍ പറയുന്നത്. 

വാസ്തവത്തില്‍ മുട്ട കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായിക്കുമെന്നാണ് നൂട്രിയന്റ്‌സ് എന്ന ഡേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 3042 പേരില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. ആഴ്ചയില്‍ ഒന്നോ അതില്‍ കുറവോ മുട്ട കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത 18 ശതമാനമാണ്, ആഴ്ചയില്‍ ഒന്ന് മുതല്‍ നാല് മുട്ടവരെ കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത 9 ശതമാനമായി കുറയും. നാല് മുതല്‍ ഏഴ് മുട്ടകള്‍ ആഴ്ചയില്‍ കഴിക്കുന്നവര്‍ക്ക് 8ശതമാനത്തില്‍ താഴെയാണ് ഹൃദ്രോഗ സാധ്യത. 

ആരോഗ്യകരമായ ഹൃദയത്തിന് എത്ര മുട്ട കഴിക്കാം?

ആഴ്ചയില്‍ ഒന്ന് മുതല്‍ മൂന്ന് മുട്ടവരെ കഴിക്കാനാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇത് ഹൃദ്രോഗ സാധ്യത 60ശതമാനം കുറയ്ക്കുമെന്നാണ് ഇവര്‍ പറയുന്നത്. അതുപോലെ ആഴ്ചയില്‍ നാല് മുതല്‍ ഏഴ് മുട്ടകള്‍ കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ 75ശതമാനം കുറയ്ക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു