ആരോഗ്യം

ഉപ്പ് വാരിയിടാറുണ്ടോ? സമ്മർദ്ദം കൂടുമെന്ന് പഠനം

സമകാലിക മലയാളം ഡെസ്ക്

​ഹാരത്തിൽ ഉപ്പ് കൂടുതലായാൽ സമ്മർദ്ദത്തിന് കാരണമാകുമെന്ന് പഠനം. ഉപ്പ് ഉയർന്ന അളവിൽ ഉപയോ​ഗിക്കുന്നത് സ്ട്രെസ് ഹോർമോണുകളുടെ അളവ് 75% വർദ്ധിപ്പിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഹൃദയത്തെയും രക്തധമനികളെയും വൃക്കകളെയും ഉപ്പിന്റെ അമിത ഉപയോ​​ഗം ദോഷകരമായി ബാധിക്കുമെന്നും മസ്തിഷ്കം സമ്മർദ്ദം കൈകാര്യം ചെയ്യുന്ന രീതിയെയും ഇത് സ്വാധീനിക്കുമെന്ന് കണ്ടെത്തിയതായി ​ഗവേഷകർ പറഞ്ഞു. 

മുതിർന്ന ആളുകൾ പ്രതിദിനം 6 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ മിക്കവരും അളവിനേക്കാൾ 9 ഗ്രാം ഉപ്പ് അമിതമായി കഴിക്കുന്നുണ്ട്. ഈ ശീലം രക്തസമ്മർദ്ദം, വാസ്കുലർ ഡിമെൻഷ്യ എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്നാണ് ​ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.  

എലികളിൽ നടത്തിയ പഠനത്തിലാണ് ഉപ്പ് കൂടുന്നത് സമ്മർദ്ദം ഉയരാൻ കാരണമാകുമെന്ന് കണ്ടെത്തിയത്. മനുഷ്യരുടെ സാധാരണ ഉപഭോ​ഗം അനുസരിച്ചുള്ള ഉപ്പ് അടങ്ങിയ ഭക്ഷണം നൽകിയപ്പോൾ എലികളുടെ സ്ട്രെസ് ഹോർമോണുകളുടെ അളവ് വർദ്ധിക്കുക മാത്രമല്ല പാരിസ്ഥിതിക സമ്മർദ്ദത്തോടുള്ള എലികളുടെ ഹോർമോൺ പ്രതികരണവും ഇരട്ടിയായതായി ഗവേഷകർ കണ്ടെത്തി. ഉപ്പ് അമിതമായി ഉപയോ​ഗിക്കുന്നത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ സ്വഭാവ മാറ്റങ്ങളിലേക്ക് നയിക്കുമോ എന്ന് കണ്ടെത്താൻ കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ടെന്നും ​ഗവേഷകർ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സര്‍വീസ് വയറില്‍ ചോര്‍ച്ച, മരച്ചില്ല വഴി തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചിരിക്കാം; കുറ്റിക്കാട്ടൂര്‍ അപകടത്തില്‍ കെഎസ്ഇബി

'എൽസിയു'വിന്റെ തുടക്കം എങ്ങനെ ? വരുന്നു ലോകേഷിന്റെ ഹ്രസ്വ ചിത്രം പിള്ളൈയാർ സുഴി

ഇനി മറന്നുപോയാലും പേടിക്കണ്ട, വിന്‍ഡോസില്‍ സെര്‍ച്ചിനായി ഇനി എഐ ടൂള്‍; 'റീകോള്‍' അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

എല്ലാ ടി20 ലോകകപ്പുകളും കളിച്ച 2 പേര്‍! 'എവര്‍ ഗ്രീന്‍' രോഹിത്, ഷാകിബ്

തോക്കുമായി രണ്ട് മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍