ആരോഗ്യം

വയറിലെ കൊഴുപ്പാണോ പ്രശ്‌നം? അതിരാവിലെ ചുരയ്ക്ക ജ്യൂസ് കുടിക്കാം, ഗുണങ്ങളേറെ 

സമകാലിക മലയാളം ഡെസ്ക്

രീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ തോല്‍പ്പിച്ചുകളയുന്നത് വയറ്റിലെ കൊഴുപ്പ് തന്നെയാണെന്ന് നിസംശയം പറയാം. അതുകൊണ്ട് നിങ്ങള്‍ ഒരു വെയ്റ്റ് ലോസ് യാത്രയിലാണെങ്കില്‍ നിങ്ങളെ ഉറപ്പായും സഹായിക്കുന്ന ഒന്നാണ് ചുരയ്ക്ക കൊണ്ട് തയ്യാറാക്കുന്ന ജ്യൂസ്. 

വെറും വയറ്റില്‍ ഒരു ഗ്ലാസ് ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് മെറ്റബോളിസം വേഗത്തിലാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ചുരയ്ക്കയില്‍ അടങ്ങിയിട്ടുള്ള കലോറി കുറവായതിനാലാണ് ഇത് വണ്ണം കുറയ്ക്കാന്‍ നല്ലതാണെന്ന് പറയുന്നത്. 100 ഗ്രാം ചുരയ്ക്കയില്‍ 15ഗ്രാം കലോറിയും ഒരു ഗ്രാം കൊഴുപ്പും മാത്രമാണ് അടങ്ങിയിട്ടുള്ളത്. 

നാരുകളാല്‍ സമ്പന്നമായതിനാല്‍ ചുരയ്ക്ക കഴിച്ചുകഴിയുമ്പോള്‍ വയര്‍ നിറഞ്ഞതായി തോന്നുകയും അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് ഇത് നിങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്യും. ചുരയ്ക്കയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹനപ്രക്രിയയെയും മെച്ചപ്പെടുത്തും. ഇതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്. 

തയ്യാറാക്കുന്ന വിധം

ചുരയ്ക്ക നന്നായി കഴുകി വൃത്തിയാക്കി തൊലികളഞ്ഞെടുക്കണം. ഇത് ചെറിയ കഷണങ്ങളാക്കിയ ശേഷം അരച്ചെടുക്കണം. ഉപ്പ്, നാരങ്ങാനീര്, മിന്റ് എന്നിവ കൊണ്ട് രുചി കൂട്ടാം. അധികം അരിച്ച് ജ്യൂസില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. അരിക്കാതെ കുടിക്കുന്നതാണ് ഉത്തമം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി