ആരോഗ്യം

ബർഗർ നല്ലതാണോ!, ആരോ​ഗ്യഭക്ഷണമാക്കി മാറ്റിയാലോ? 

സമകാലിക മലയാളം ഡെസ്ക്

റെഡ് മീറ്റും കാർബ്സുമൊക്കെ അടങ്ങിയ ഭക്ഷണമാണ് ബർഗർ. അതുകൊണ്ടുതന്നെ, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണമായാണ് ബർ​ഗറിനെ പലപ്പോഴും വിശേഷിപ്പിക്കാറ്. എന്നാൽ ചില മാറ്റങ്ങളോടെ ആരോഗ്യകരമായി ബർഗർ തയ്യാറാക്കുകയാണെങ്കിൽ സമീകൃത ഭക്ഷണത്തിനൊപ്പം ഇത് ഉൾപ്പെടുത്താമെന്ന് ഗവേഷകർ പറയുന്നു. 

ആരോഗ്യകരമായി ബർഗർ എങ്ങനെ?

എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദ്രോ​ഗം, പക്ഷാഘാതം എന്നിവയ്ക്ക് സാധ്യത കൂട്ടും. അതുകൊണ്ട് കലോറിയും കൊഴുപ്പും കുറഞ്ഞ 80 ശതമാനം ലീൻ മീറ്റ് ഉപയോഗിച്ച് ബർ​ഗർ തയ്യാറാക്കാം. ഇങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കുന്ന ബർ​ഗർ പാറ്റി പൂരിത കൊഴുപ്പും കലോറുയും കുറയ്ക്കാൻ സഹായിക്കും. 

വൈറ്റ് ബ്രെഡ് ബൺ ആണ് പൊതുവെ ബർ​​ഗർ ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്നത്. പ്രോസസ് ചെയ്ത ഈ ബണ്ണിൽ കലോറി കൂടുതലായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും. നാരുകളും പോഷകങ്ങളും ഉൾപ്പെട്ട മുഴുധാന്യം ഉപയോഗിച്ചുള്ള ബൺ വീട്ടിൽ തയാറാക്കുന്നത് ആരോഗ്യകരമാണ്. 

റെഡ്മീറ്റ് കഴിക്കുമ്പോൾ

പ്രോസസ് ചെയ്യപ്പെടാത്ത റെഡ്മീറ്റ് ഒരു ദിവസം 85 ഗ്രാം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രോസസ് ചെയ്യാത്ത റെഡ് മീറ്റ് ദിവസവും ചെറിയ അളവിൽ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ബർ​ഗർ പാറ്റി തയ്യാറാക്കാൻ ഫ്രഷ് ഇറച്ചി ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഇതിൽ പ്രോട്ടീൻ, വിറ്റാമിൻ ബി12, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കൽ : യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു

'അമ്മേ, ഞാന്‍ ഫെയില്‍ അല്ല പാസ്സ്'; പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി മീനാക്ഷി

സ്വര്‍ണം പണയം വച്ചാല്‍ ഇനി കൈയില്‍ കിട്ടുക 20,000 രൂപ മാത്രം; നിയന്ത്രണവുമായി റിസര്‍വ് ബാങ്ക്

മുസ്ലീം വിദ്വേഷ പരാമര്‍ശം; കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ അറസ്റ്റില്‍

ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളിൽ തീയിട്ട് അജ്ഞാതർ; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം