ആരോഗ്യം

പനിയും ജലദോഷവും ഉള്ളപ്പോൾ കാപ്പി ഒഴിവാക്കണം; കാരണം ഇതാണ് 

സമകാലിക മലയാളം ഡെസ്ക്

നിയോ ജലദോഷമോ വരുമ്പോൾ കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലത്. പകരം  ചൂടു വെള്ളം, കഞ്ഞിവെള്ളം, ​കട്ടൻചായ തുടങ്ങിയവ കുടിക്കാനാണ് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കുന്നത്. അസുഖബാധിതർ കാപ്പി ഒഴിവാക്കണമെന്ന് പറയുന്നതിന് പിന്നിലെ കാരണം എന്താണെന്ന് അറിയാമോ?


കാപ്പിയിലെ കഫൈൻ

കഫൈൻ അടങ്ങിയിട്ടുള്ളതിനാൽ കാപ്പി കുടിക്കുമ്പോൾ ഉറക്കം വരില്ല. അസുഖബാധിതരായി ഇരിക്കുമ്പോൾ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നോ അത്രയും നല്ലത്‌. കാപ്പി കുടിക്കുന്നത്‌ ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്നതിനാൽ അസുഖബാധിതർ കാപ്പി കഴിവതും ഒഴിവാക്കേണ്ടതാണ്‌.

കൂടാതെ കഫൈൻ ശരീരത്തെ നിർജലീകരിക്കാൻ കാരണമാകും. കാപ്പി കുടിച്ച്‌ കഴിഞ്ഞാൽ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതിന്റെ കാരണമിതാണ്‌. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിർജലീകരണം ശരീരത്തിന്‌ അനുഭവപ്പെടാം. അസുഖ ബാധിതരായിരിക്കുമ്പോൾ ശരീരത്തിൽ ജലാംശം ഉണ്ടാകണം. ശരീരത്തിനു നല്ല വിശ്രമവും പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ്‌ ഈ സമയത്ത്‌  ആവശ്യം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

ഇന്ത്യയുടെ ടി20 ലോകകപ്പ് ആദ്യ ഇലവനില്‍ പന്തോ, സഞ്ജുവോ?; ഗംഭീറിന്റെ ചോയ്‌സ് ഇങ്ങനെ

'നെഞ്ചിലേറ്റ ക്ഷതം മരണകാരണമായി'; തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

''പലവര്‍ണ്ണ ഇഴകളിട്ട കമ്പളംപോലെ ഗോരംഗോരോ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, അതില്‍ നീങ്ങുന്ന മൃഗസംഘങ്ങള്‍''

ഇനി ലിങ്ക്ഡ് ഡിവൈസിലും ചാനല്‍ ക്രിയേറ്റ് ചെയ്യാം; വരുന്നു പുതിയ അപ്‌ഡേറ്റ്