ആരോഗ്യം

ആർത്തവ സമയത്തെ കഠിനമായ വേദന; വേദനസംഹാരികൾ നല്ലതോ?

സമകാലിക മലയാളം ഡെസ്ക്

ർത്തവ സമയത്ത് വയറു വേദന, ശരീര വേദന, പേശി വലിവ് എന്നിവ സ്ത്രീകളിൽ സാധാരണയാണ്. ഇത്തരം സാഹചര്യങ്ങളിൽ പലരും വേദനയ്‌ക്ക് പെട്ടന്നുള്ള പരിഹാരമായി വേദനസംഹാരിയെ ആശ്രയിക്കാറുണ്ട്. എന്നാൽ വേദനസംഹാരികൾ കഴിക്കുന്നത് ശരീരത്തിനെ എങ്ങനെ ബാധിക്കുമെന്നതിൽ പലർക്കും ആശയക്കുഴപ്പമുണ്ടാകാറുണ്ട്.

ഗർഭപാത്രത്തിൽ ആർത്തവത്തിന് മുൻപായി രൂപപ്പെടുന്ന എൻഡോമെട്രിയം എന്ന പാളിയെ പുറന്തള്ളുകയും ഗർഭപാത്രത്തെ ചുരുക്കാനും സഹായിക്കുന്ന ലിപിഡ് സംയുക്തങ്ങളാണ് പ്രോസ്റ്റാഗ്ലാൻഡിനുകൾ. ഇവയുടെ ഉയർന്ന തോതാണ് ചിലരിൽ കൂടിയ വേദനയ്ക്കും പേശിവലിവിനും കാരണമാകുന്നത്. ആസ്പിരിൻ, ഡിക്ലോഫെനാക്, ഐബുപ്രോഫെൻ പോലുള്ളവ പ്രോസ്‌റ്റോഗ്ലാൻഡിന്റെ പ്രവർത്തനം കുറയ്ക്കുന്നതിലൂടെ വേദനയ്ക്ക് ശമനം നൽകുന്നു.

ആർത്തവ സമയത്ത് എട്ട് മണിക്കൂറിനിടെ ഒരു വേദനസംഹാരി വരെ കഴിക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ വേദനസംഹാരിയുടെ അമിത ഉപഭോഗം വൃക്കകളെ ദോഷകരമായി ബാധിക്കും.എന്നാൽ വേദനയും പേശിവലിവും നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നപക്ഷം ഗൈനക്കോളജിസ്‌റ്റിനെ കണ്ട്‌ ചികിത്സ തേടേണ്ടതാണ്‌. എപ്പോഴും വേദനസംഹാരികളെ ആശ്രയിക്കുന്നതിനെക്കാൾ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതാണ് നല്ലത്.

ആർത്തവ സമയത്തെ വേദന ലഘൂകരിക്കാൻ ചില പ്രകൃതിദത്തമായ വഴികൾ

  • നന്നായി വെള്ളം കുടിക്കുക
  • തക്കാളി, ബെറിപഴങ്ങൾ, പൈനാപ്പിൾ, ഇഞ്ചി, പച്ചിലകൾ, ആൽമണ്ട്‌, വാൾനട്ട്‌ പോലുള്ള ആന്റി ഇൻഫ്‌ളമേറ്ററി ഭക്ഷണവിഭവങ്ങൾ  കഴിക്കാം.
  • വൈറ്റമിൻ ഡി, ഇ, ഒമേഗ ഫാറ്റി ആസിഡുകൾ പോലുള്ള ഡയറ്ററി സപ്ലിമെന്റുകൾ കഴിക്കാം.
  • അടിവയറ്റിൽ ചൂട്‌ വയ്‌ക്കാം.
  • ലഘുവായ വ്യായാമങ്ങൾ ശരീരത്തിൽ എൻഡോർഫിനുകൾ പുറത്ത്‌ വിട്ട്‌ പേശികൾക്ക്‌ അയവ്‌ നൽകും. 

ആർത്തവ സമയത്ത് ഇക്കാര്യങ്ങൾ ഒഴിവാക്കാം

  • വറുത്ത ഭക്ഷണങ്ങൾ 
  • പാലും മറ്റ് പാലുൽപ്പന്നങ്ങൾ 
  • കൊഴുപ്പുള്ള ഭക്ഷണങ്ങൾ
  • കാപ്പി (കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ)          

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

സ്വർണ ഡ്രാ​ഗണായി ശോഭിത; കാനിൽ തിളങ്ങി താരം

50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, നിരവധി ഡിഡ്‌പ്ലേ ഫീച്ചറുകള്‍; പോക്കോ എഫ്6 വ്യാഴാഴ്ച ഇന്ത്യയില്‍

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍

ഒളിംപിക്‌സ് മുന്നറിയിപ്പ്! ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം